മലപ്പുറം: മകന്റെ ഭാര്യയെ ലൈംഗീകമായി പിഡീപ്പിച്ചെന്ന കേസിൽ 51 കാരൻ പിടിയിൽ. മൂന്ന് വർഷമായി ഇയാൾ മരുമകളെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. 2019 മുതൽ പീഡനത്തിന് ഇരയാകേണ്ടിവന്നൂവെന്ന് യുവതി പൊലീസിനോട് പറഞ്ഞു.

കല്യാണംകഴിഞ്ഞ് ഗർഭിണിയായിരിക്കുമ്പോൾ തുടങ്ങിയതാണ് പീഡനം. എതിർത്തപ്പോൾ കൊല്ലുമെന്നും കുടുംബബന്ധം തകർക്കുമെന്നും ഭീഷണിപ്പെടുത്തി ഭർതൃപിതാവ് പീഡനം തുടരുകയായിരുന്നു. സംശയം തോന്നിയ ഭർത്താവ് ഭാര്യയെ ചോദ്യംചെയ്തപ്പോൾ എല്ലാം തുറന്നുപറയുകയും പൊലീസില് പരാതിപ്പെടുകയുമായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാഴക്കാട് സി.ഐ. കുഞ്ഞിമോയിന്കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക