കൊച്ചി: കലൂരില്‍ ഒന്നരവയസുകാരിയെ ഹോട്ടല്‍ മുറിയില്‍ വച്ച്‌ കൊലപ്പെടുത്തി. കുഞ്ഞിന്റെ അമ്മൂമ്മയുടെ കാമുകനാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസിനെ പൊലീസ് അറസ്റ്റ് ചെയ്തു.കുട്ടിയുടെ മുത്തശ്ശിക്കു സംഭവത്തില്‍ പങ്കുണ്ടോ എന്നറിയുന്നതിന് ഇവരെ പൊലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.

കുഞ്ഞിന്റെ അമ്മയ്ക്കു വിദേശത്താണു ജോലി. കുഞ്ഞിനെ നോക്കാന്‍ മുത്തശ്ശിയെയാണ് ഏല്‍പ്പിച്ചിരുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് മുത്തശ്ശിയും കുഞ്ഞും ഇയാളും കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. രാത്രി ഇവര്‍ ആശുപത്രിയില്‍ എത്തിക്കുമ്ബോള്‍ കുഞ്ഞു മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുക്കുകയും അന്വേഷണം നടത്തി വരികയുമായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്നു സംശയം ഉയര്‍ന്നതോടെ പൊലീസ് മുത്തശ്ശിയെയും ജോണ്‍ ബിനോയിയേയും ചോദ്യം ചെയ്യുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞിനെ ഇയാള്‍ ബക്കറ്റില്‍ മുക്കി കൊല്ലുകയായിരുന്നു എന്നാണ് വിവരം. കുഞ്ഞിനെ കൊല്ലുക ലക്ഷ്യമിട്ടാണ് ഇരുവരും മുറിയെടുത്തത് എന്നാണ് സംശയിക്കുന്നത്. മുറിയെടുക്കുമ്ബോള്‍ ഇവരുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നതായി ഹോട്ടല്‍ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക