കൊച്ചി: കാര്‍ കമ്ബനിയ്ക്കും ഡീലര്‍ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിക്കുന്നതിന് വ്‌ലോഗര്‍ക്ക്(Vlogger) വിലക്കേര്‍പ്പെടുത്തി കോടതി(Court). സഞ്ജു ടെക്കി എന്ന വ്‌ലോഗര്‍ക്കാണ് കോടതി വിലക്കേര്‍പ്പെടുത്തിയത്. എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ അപേക്ഷയിലാണ് കോടതി നടപടി.

വ്‌ലോഗര്‍, ഗൂഗിള്‍, ഫെയ്‌സ്ബുക്ക് തുടങ്ങിയ കമ്ബനികളെ എതിര്‍കക്ഷികളാക്കിയായിരുന്നു കോടതിയില്‍ അപേക്ഷ നല്‍കിയത്. കമ്ബനിക്കെതിരെ പ്രചരിപ്പിച്ച വീഡിയോ വസ്തുനിഷ്ഠമല്ലെന്നും സഭ്യേതര ഭാഷയിലുള്ളതാണെന്നും പരാതിക്കാര്‍ കോടതിയില്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇനി ഒരു ഉത്തരവുണ്ടാകുന്നത് വരെ വീഡിയോ പ്രസിദ്ധീകരിക്കരുതെന്നാണ് കോടതി നിര്‍ദേശം. പരാതിക്കാര്‍ക്കായി അഭിഭാഷക വിമല ബിനു ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക