ചെന്നൈ: ചെന്നൈ കോര്‍പ്പറേഷന്‍റെ മേയറായി ദലിത്​ യുവതിയെ നാമനിര്‍ദേശം ചെയ്ത്​ ഡി.എം.കെ. 28കാരിയായ പ്രിയയാണ്​ ഡി.എം.കെയുടെ ചെന്നൈ കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനാര്‍ഥി. കോര്‍പ്പറേഷനില്‍ ഡി.എം.കെക്ക്​ ഭൂരിപക്ഷമുള്ളതിനാല്‍ പ്രിയ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും.

പ്രിയയാണ്​ ചെന്നൈ കോര്‍പ്പറേഷനിലെ ഏറ്റവും പ്രായം കുറഞ്ഞ വനിത മേയര്‍. ആദ്യ ദലിത്​ മേയറെന്ന പദവിയും പ്രിയക്ക്​ സ്വന്തമാവും. ​ചെന്നൈ കോര്‍പ്പറേഷന്‍ ചരിത്രത്തിലെ മൂന്നാമത്തെ വനിത മേയറാണ്​ പ്രിയ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

താര ചെറിയാന്‍, കാമാക്ഷി ജയരാമന്‍ എന്നിവരാണ്​ ഇതിന്​ മുമ്ബ്​ കോര്‍പ്പറേഷന്‍ മേയര്‍ പദം വഹിച്ച വനിതകള്‍. തിരു വികാ നഗര്‍ സ്വദേശിയായ പ്രിയ കോര്‍പ്പറേഷനിലെ 74ാം വാര്‍ഡില്‍ നിന്നാണ്​ കോര്‍പ്പറേഷനില്‍ എത്തിയത്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക