മൂന്ന് കോടി ചിലവഴിച്ച്‌ നിര്‍മിച്ച സര്‍ക്കാര്‍ ആശുപത്രിയില്‍ നടനും എംഎല്‍എയുമായ ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. ആശുപത്രി പരിസരം വൃത്തി ഹീനമായി കിടക്കുന്നവെന്ന പരാതിയിലായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഫാര്‍മസിയും ഓഫിസും അടക്കമുള്ള സ്ഥലങ്ങള്‍ വൃത്തിഹീനമായി കിടക്കുന്നത് കണ്ട് താരം തന്നെ ഒടുവില്‍ ചൂലെടുത്ത് തറ തൂത്തുവാരി.

വാങ്ങുന്ന ശമ്ബളത്തിനോട് അല്‍പമെങ്കിലും കൂറ് കാണിക്കണ്ടേയെന്നും താന്‍ ഇപ്പോള്‍ തറ തൂക്കുന്നത് ഇവിടെയുള്ള ഡോക്ടര്‍മാര്‍ക്കും ജോലിക്കാര്‍ക്കും ലജ്ജ തോന്നാന്‍ വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ ചിലവഴിച്ച്‌ ഉദ്ഘാടനത്തിന് സജ്ജമായ തലവൂരിലെ ആയുര്‍വേ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് വിലയിരുത്താന്‍ എത്തിയതായിരുന്നു ഗണേശ് കുമാര്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വൃത്തിയില്ലാത്ത അഴുക്കു നിറഞ്ഞ തറയും ആശുപത്രി ഉപകരണങ്ങളും കണ്ട് ഗണേശ് കുമാര്‍ പൊട്ടിത്തെറിച്ചു. ആറ് മാസം മുമ്ബ് തുറന്നുകൊടുത്ത ശൗചാലയങ്ങള്‍ വരെ പൊട്ടിത്തകര്‍ന്നു കിടക്കുന്നത് എംഎല്‍എയെ പ്രകോപിതനാക്കി. ഉദ്ഘാടനത്തിന് മന്ത്രി എത്തുന്നതിനു മുമ്ബേ ആശുപത്രി വൃത്തിയാക്കിയില്ലെങ്കില്‍ അതിന്റെ പരിണിതഫലം എല്ലാവരും കൂടി അനുഭവിക്കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക