ദുബായ്: പ്രശസ്ത വ്ളോഗറും ആല്‍ബം താരവുമായ കോഴിക്കോട് ബാലുശേരി സ്വദേശിനി റിഫ മെഹ്നൂവിനെ ദുബായില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 21 വയസായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ജാഫിലിയയിലെ താമസ സ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മെഹ്നൂവിനൊപ്പമായിരുന്നു താമസം. കഴിഞ്ഞ മാസമാണ് റിഫ ദുബായില്‍ എത്തിയത്. ഒരു മകളുണ്ട്.

മരിക്കുന്നതിന് ഒരു ദിവസം ​മുൻപുവരെ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു. ബുർജ് ഖലീഫയ്ക്ക് മുന്നിൽനിന്ന് ഭർത്താവിനൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറി ചെയ്‌തതാണ്‌ അവസാന പോസ്‌റ്റ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നാട്ടിലെത്തിക്കാൻ വേണ്ടിയുള്ള നടപടികൾ പുരോഗമിക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക