മാവേലിക്കര: മന്ത്രി പദവിയിലിരിക്കെ ഡോ. എം കെ മുനീര്‍ യാത്ര ചെയ്ത സ്വകാര്യവാഹനം ഇടിച്ച്‌ മരിച്ച വ്യക്തിയുടെ അവകാശികള്‍ക്ക് 75 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മാവേലിക്കര എം.എ.സി.ടി കോടതി. കെന്നത്ത് ജോര്‍ജ് ആണ് വിധി പറഞ്ഞത്. ചങ്ങനാശ്ശേരി എന്‍.എസ്.എസ് കോളേജിലെ മലയാളം പ്രൊഫസര്‍ ശശികുമാര്‍ ആണ് അപകടത്തില്‍ മരിച്ചത്.

2015 മെയ് 18ന് രാത്രി 11 മണിക്ക് കായംകുളം കമലാലയം ജംഗ്ഷനില്‍ ശശികുമാര്‍ സ്‌കൂട്ടറില്‍ എന്‍.എച്ച്‌ 66 മുറിച്ചു കടക്കുമ്ബോള്‍ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് യാത്രചെയ്ത മന്ത്രിയുടെ വാഹനം ഇടിക്കുകയായിരുന്നു. സ്വകാര്യവാഹനം സംസ്ഥാന മന്ത്രിയുടെ യാത്രയ്ക്കായി കേരളാ സ്റ്റേറ്റ് ബോര്‍ഡും ചുവന്ന ബീക്കണ്‍ ലൈറ്റും വച്ച്‌ ഉപയോഗിച്ചത് മറച്ചുവെച്ച്‌ ഇന്‍ഷ്വറന്‍സ് കരാര്‍ ലംഘിച്ചു എന്ന എച്ച്‌.ഡി.എഫ്.സി ജനറല്‍ ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ തര്‍ക്കം കോടതി അംഗീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്‍ഷ്വറന്‍സ് കമ്ബനി ശശികുമാറിന്റെ അവകാശികള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തുക വാഹന ഉടമയില്‍ നിന്ന് ഈടാക്കാന്‍ കോടതി അനുവദിച്ചു. എന്നാല്‍ സര്‍ക്കാരിനുവേണ്ടി സ്വകാര്യവാഹനം ഓടിച്ചതിനാല്‍ കേസില്‍ കക്ഷിചേര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരത്തുക നല്‍കണമെന്ന ഇന്‍ഷ്വറന്‍സ് കമ്ബനിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ശശികുമാറിന്റെ അവകാശികള്‍ക്കുവേണ്ടി അഡ്വ. സാം വര്‍ഗീസും ഇന്‍ഷ്വറന്‍സ് കമ്ബനിക്കുവേണ്ടി അഡ്വ. ഉമ്മന്‍ തോമസും ഹാജരായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക