കാഞ്ഞിരപ്പള്ളി: ആഡംബര കാറില്‍ ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പൊലീസ് പിടികൂടി. ജില്ലാ പോലീസിന്റെ ലഹരി വിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി പൊലീസും ചേര്‍ന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തത്.

6480 പായ്ക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളാണ് ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും കാഞ്ഞിരപ്പള്ളി പോലീസും ചേര്‍ന്ന് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട നടയ്ക്കല്‍ സ്വദേശി കിഴക്കാട്ടില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖി(28)നെ പിടികൂടി. പുകയില ഉല്പന്നങ്ങള്‍ കടത്താനുപയോഗിച്ച കാറും പിടിച്ചെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജില്ലാ പോലീസ് മേധാവി ഡി ശില്‍പ്പയ്ക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്‍ന്ന് നര്‍കോട്ടിക് സെല്‍ ഡിവൈ.എസ്പി, കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എന്‍ ബാബു കുട്ടന്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ അരുണ്‍ തോമസ്, രാധാകൃഷ്ണപിള്ള സിവില്‍ പൊലീസ് ഓഫീസര്‍ സന്ദീപ് രവീന്ദ്രന്‍, ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീം എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. വിപണിയില്‍ മൂന്നു ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉത്പന്നങ്ങളാണ് പൊലീസ് സംഘം പിടിച്ചെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക