കേരളം ഭീകര സംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നെന്ന് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്നും പടിയിറങ്ങുന്ന ലോക്‌നാഥ് ബെഹ്‌റ. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നും ബെഹ്‌റ പറഞ്ഞു. വിഷയത്തില്‍ ആശങ്കയുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

‘ കേരളം വലിയൊരു റിക്രൂട്ടിംഗ് ഗ്രൗണ്ടാണ്. കാരണം ഇവിടെയുള്ളവര്‍ വിദ്യാഭ്യാസമുള്ളവരാണ്. ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ. അവര്‍ക്ക് ഇതുപോലുള്ള ആളുകളെ വേണം. അതുകൊണ്ട് ഇതുപോലുള്ളവരെ ഏത് രീതിയും വര്‍ഗീയവല്‍ക്കരിച്ച് അങ്ങോട്ട് കൊണ്ടു പോവും. അതില്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. പക്ഷെ പേടിക്കേണ്ട കാര്യമില്ല. ഞങ്ങളുണ്ട്. ഇതിനെ ന്യൂട്രലൈസ് ചെയ്യാന്‍ ഞങ്ങള്‍ കാപ്പബിള്‍ ആണ്,’ ലോക്‌നാഥ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇപ്പോ അടുത്ത കാലത്തായി തീവ്രവാദ സംഘടനകളിലേക്ക് കേരളത്തില്‍ നിന്നുള്ള റിക്രൂട്ടിംഗ് കുറഞ്ഞിട്ടുണ്ടെന്നും ഇത് പൊലീസിന്റെ ഭാഗത്തു നിന്നുള്ള ജാഗ്രത മൂലമാണെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഖേദം ഇല്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു താന്‍ നിയമം അനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്നും സുരക്ഷിത വനത്തില്‍ യൂണിഫോം ഇട്ട് വരുന്നവര്‍ നിരപരാധികളല്ലെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക