വാഷിങ്ടണ്‍: യു.എസ്. വിമാനങ്ങള്‍ക്ക് മേലുള്ള ചൈനയുടെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് 44 ചൈനീസ് വിമാനങ്ങള്‍ റദ്ദാക്കി അമേരിക്ക. വിമാനങ്ങള്‍ വെട്ടിക്കുറയ്ക്കുന്നതും വരുന്ന വിമാനങ്ങളില്‍ കൂടുതല്‍ രോഗബാധിതരുണ്ടെങ്കില്‍ സര്‍ക്യൂട്ട് ബ്രേക്കര്‍ നയം ഉപയോഗിച്ച് രാജ്യത്തേക്ക് പ്രവേശിക്കാന്‍ കര്‍ശന മാനദണ്ഡമാണ് ചൈന പുലര്‍ത്തുന്നത്.

ടേക്ക് ഓഫിന് മുമ്പ് കോവിഡ് നെഗറ്റീവാണെന്ന് കാണിക്കുകയും ചൈനയിലെത്തിയതിന് ശേഷം യാത്രക്കാര്‍ പോസിറ്റീവാകുകയും ചെയ്തതോടെയാണ് അമേരിക്കന്‍, ഡെല്‍റ്റ, യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാന സര്‍വീസുകള്‍ക്ക് ചൈനയുടെ വ്യോമയാന അതോറിറ്റി സര്‍ക്യൂട്ട് ബ്രേക്കര്‍ സംവിധാനം ഏര്‍പ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വിമാനക്കമ്പനികളുടെ സര്‍വീസിനെ ബാധിക്കുന്ന ചൈനീസ് നടപടികള്‍ പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്നും തക്കതായ മറുപടി നല്‍കേണ്ട വിഷയമാണെന്നും യു.എസ്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ വ്യക്തമാക്കി. എയര്‍ ചൈന, ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സ്, ചൈന സതേണ്‍ എയര്‍ലൈന്‍സ്, സിയാമെന്‍ എയര്‍ലൈന്‍സ് എന്നിവ ജനുവരി 30നും മാര്‍ച്ച് 29നുമിടയില്‍ ഓപ്പറേറ്റ് ചെയ്യേണ്ടിയിരുന്ന 44 സര്‍വീസുകളാണ് യു.എസ്. റദ്ദാക്കിയത്.

ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് ആഥിത്യമരുളുന്ന ശീതകാല ഒളിമ്പിക്‌സിന് മൂന്നാഴ്ച്ച മാത്രം ബാക്കി നില്‍ക്കെയാണ് നടപടി. ബെയ്ജിങ്ങില്‍ ആദ്യ ഒമിക്രോണ്‍ സമൂഹവ്യപനം റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ചൈനീസ് അധികൃതര്‍ പരിശോധനകള്‍ വ്യാപകമാക്കുകയും ആയിരക്കണക്കിന് വിമാനങ്ങള്‍ റദ്ദ് ചെയ്യുകയും ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക