കോഴിക്കോട്​: മില്‍മ ഇനി ചാണകവും വീട്ടിലെത്തിക്കും. പാലും പാലില്‍ നിന്നുള്ള ഭക്ഷ്യഉല്‍പ്പന്നങ്ങളുമായിരുന്നു മില്‍മ ഇതുവരെ വിപണിയിലെത്തിച്ചിരുന്നത്​. എന്നാല്‍ ചാണകത്തെ കൂടി ബ്രാന്‍ഡ്​ ചെയ്​ത്​ മാര്‍ക്കറ്റിലെത്തിച്ച്‌​ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനാണ്​ മില്‍മയുടെ ലക്ഷ്യം.

നഗരങ്ങളിലെ വീടുകളിലും ഫ്ലാറ്റുകളിലും ജൈവ കൃഷി ആഗ്രഹിക്കുന്നവര്‍ക്ക്​ ചാണകം എത്തിക്കുക എന്നതാണ്​ മില്‍മ ലക്ഷ്യമിടുന്നത്​. മട്ടുപ്പാവ്​ കൃഷിക്ക്​ മുതല്‍ വന്‍​ തോട്ടങ്ങളില്‍ വരെ ഉപയോഗിക്കാന്‍ പറ്റുന്ന രീതിയിലാണ്​ ചാണകം മാര്‍ക്കറ്റിലെത്തിക്കുക. മില്‍മയുടെ സഹസ്ഥാപനങ്ങളി​ലൊന്നായ മലബാര്‍ റൂറല്‍ ഡവലപ്​മെന്‍റ്​ ഫൗണ്ടേഷനാണ്​ ചാണകം വിപണിയിലെത്തിക്കാനുള്ള പദ്ധതി ആവിഷ്​കരിച്ചിരിക്കുന്നത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രാദേശിക ക്ഷീര സംഘങ്ങള്‍ വഴി ചാണകം ഉണക്കി പൊടിയാക്കിയാണ്​ സംഭരിക്കുക. ഒരു കിലോക്ക്​ 25 രൂപയാണ് നിരക്ക്. 2,5,10 കിലോകളിലും മാര്‍ക്കറ്റിലെത്തിക്കും. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്​ ഓഫ്​ സ്​പൈസസ്​ റിസര്‍ച്ചിന്​ വേണ്ടി ചാണകം നല്‍കുന്ന മില്‍മ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക്​ ചാണകം നല്‍കാനുള്ള അനുമതി സര്‍ക്കാറിനോട്​ തേടിയിട്ടുമുണ്ട്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക