എറണാകുളം: കിഴക്കമ്ബലത്തെ ട്വന്റി ട്വന്റി പ്രവര്‍ത്തകനെ ക്രൂരമായി മ‌ര്‍ദ്ദിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. സൈനുദ്ദീന്‍ സലാം, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ്, ബഷീര്‍ എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. കൊലപാതകശ്രമത്തിനും പട്ടികജാതി പട്ടികവര്‍​ഗ അതിക്രമം തടയല്‍ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.

കിഴക്കമ്ബലത്ത് വിളക്കണച്ച്‌ പ്രതിഷേധിച്ച്‌ സ്ട്രീറ്റ് ലൈറ്റ് ചലഞ്ചില്‍ പങ്കെടുത്തതിനെ തുടര്‍ന്നാണ് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ കാവുങ്ങപ്പറമ്ബ് പാറപ്പുറം ഹരിജന്‍ കോളനിയില്‍ ചായാട്ടുഞാലില്‍ സി കെ ദീപുവിന് മര്‍ദനമേറ്റത്. ഇദ്ദേഹം ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലുള്ള ഇദ്ദേഹത്തിന്റെ വയറ്റില്‍ ഉള്‍പ്പെടെ പല ആന്തരിക മുറിവുകളുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്വന്റി ട്വന്റി ആഹ്വാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് ചലഞ്ചിന് കെഎസ്‌ഇബി തടസ്സം നിന്നത് എംഎല്‍എയും സര്‍ക്കാരും കാരണമാണെന്ന് ചൂണ്ടിക്കാട്ടി വീടുകളില്‍ 15 മിനിറ്റ് വിളക്കണച്ച്‌ പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ദീപുവും വീട്ടില്‍ പ്രതിഷേധ സമരത്തില്‍ പങ്കാളിയായി. ഇതിനിടെ സിപിഎം പ്രവര്‍ത്തകരായ ഒരുപറ്റം ആളുകള്‍ ദീപുവിനെ മര്‍ദിച്ചുവെന്നാണ് പരാതി. അവശനിലയിലായ ഇയാളെ വാര്‍ഡ് മെമ്ബറും സമീപവാസികളും എത്തിയാണ് ആശുപത്രിയില്‍ എത്തിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക