ട്രെയിനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു മുന്നില്‍ സ്വയംഭോഗം ചെയ്ത യുവാവ് അറസ്റ്റില്‍. ചെന്നൈ മീനമ്ബാക്കം സ്വദേശി ലക്ഷ്മണന്‍ എന്ന ഇരുപത്തിമൂന്നുകാരനെയാണ് ദക്ഷിണ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത്. ഫെബ്രുവരി 9ന് നുങ്കമ്ബാക്കത്ത് നിന്നും താമ്ബരത്തേക്ക് പോകുകയായിരുന്ന ലോക്കല്‍ ട്രെയിനില്‍ വച്ചായിരുന്നു മാധ്യമപ്രവര്‍ത്തകയായ യുവതിക്ക് നേരെ യുവാവിന്‍റെ അതിക്രമം.

രാത്രി 9.40 ഓടെയാണ് യുവതി ട്രെയിനില്‍ കയറുന്നത്. ട്രെയിന്‍ പല്ലാവരം സ്റ്റേഷന്‍ കടന്നു പോയതിന് ശേഷം പ്രതിയായ യുവാവ് ലേഡീസ് കമ്ബാര്‍ട്ട്മെന്‍റിലെത്തി യുവതിക്ക് നേരെ ഇരുന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു. സംഭവം ശ്രദ്ധിച്ച യുവതി തന്‍റെ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. ഇത് കണ്ട യുവാവ് ട്രെയിന്‍ ക്രോംമ്ബേട്ട് സ്റ്റേഷനിലെത്തിയപ്പോള്‍ ഓടി രക്ഷപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് യുവതി ദൃശ്യങ്ങടക്കം കാട്ടി സെന്‍റ് തോമസ് മൗണ്ട് റെയില്‍വേ പോലീസില്‍ പരാതി നല്‍കി. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച പോലീസ് പ്രതിയെ ക്രോംമ്ബേട്ടില്‍ നിന്ന് പിടികൂടി താമ്ബരം റെയില്‍വേ പോലീസിന് കൈമാറി. ഇന്ത്യന്‍ ശിക്ഷാനിയമം 354-എ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു.

തമിഴിലെ പ്രമുഖ യൂട്യൂബ് ചാനലില്‍ ജോലി ചെയ്യുന്ന യുവതി ദ്യശ്യങ്ങള്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്യുകയും സ്ത്രീകളുടെ സുരക്ഷയ്ക്കായി ട്രെയിനുകളില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

യുവതിയുടെ വാക്കുകൾ ഇങ്ങനെ:

എന്റെ ഐഡന്റിറ്റി കാര്‍ഡ് കണ്ടിട്ടും ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകയാണെന്ന് അറിഞ്ഞിട്ടും അയാള്‍ എന്റെ മുന്നില്‍ സ്വയംഭോഗം ചെയ്യുന്നത് ഞാന്‍ കാണാനിടയായി. ഒന്നാമതായി, അവന്‍ ഒരു ലേഡീസ് കംപാര്‍ട്ട്മെന്റില്‍ കയറാന്‍ പാടില്ലായിരുന്നു, പിന്നെ എങ്ങനെയാണ് ഇത്തരമൊരു പ്രവൃത്തി ചെയ്യാന്‍ അയാള്‍ ധൈര്യപ്പെടുന്നത്?

ഞാന്‍ നിലവിളിച്ചപ്പോള്‍ അവന്‍ ചാടി കംപാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തിറങ്ങി, അവനോടൊപ്പം മറ്റ് നാലോ അഞ്ചോ പുരുഷന്മാര്‍ ഉണ്ടായിരുന്നുവെങ്കില്‍ ഞാന്‍ തനിച്ചായിരുന്നെങ്കില്‍ എനിക്ക് എന്ത് സംഭവിക്കുമായിരുന്നു? ഈ സംഭവത്തിന് ശേഷമെങ്കിലും സര്‍ക്കാര്‍ ഇതിനെതിരെ നടപടിയെടുക്കണം. സ്ത്രീകളുടെ കമ്ബാര്‍ട്ടുമെന്റിനുള്ളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുകയോ രാത്രിയില്‍ ഒരു ഗാര്‍ഡിനെ നിയോഗിക്കുകയോ വേണം. ഇത്തരം സംഭവങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും ഇത് മറ്റ് സ്ത്രീകള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുമെന്നും യുവതി വീഡിയോയില്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക