തിരുവനന്തപുരം: കെ.പി.സി.സി സെക്രട്ടറിമാരുടെ എണ്ണം 40ല്‍ നിന്ന് 45 ആക്കാന്‍ നേതൃതലത്തില്‍ ധാരണ. ദളിത്-വനിതാ പ്രാതിനിദ്ധ്യം ഉയര്‍ത്തണമെന്ന് ഹൈക്കമാന്‍ഡില്‍ നിന്നുള്‍പ്പെടെ വന്ന നിര്‍ദ്ദേശം കണക്കിലെടുത്താണ് ഭേദഗതി. ദളിത്, വനിതാ വിഭാഗങ്ങളില്‍ നിന്നായി പത്ത് പേര്‍ സെക്രട്ടറിമാരാകും. ഇതുസംബന്ധിച്ച അവസാനവട്ട ആശയവിനിമയം നേതൃതലത്തില്‍ തുടരുകയാണ്.

അതേസമയം ലഭിച്ച ഇരുന്നൂറോളം പേരുകളില്‍ നിന്ന് 45 പേരിലേക്കെത്തിക്കുക എന്ന വെല്ലുവിളിയാണ് നേതൃത്വത്തിനുള്ളത്. ഡി.സി.സി ഭാരവാഹികളുടെ കരട് പട്ടിക ഇന്നലെ വൈകിട്ടോടെ എല്ലാ ജില്ലകളില്‍ നിന്നും കെ.പി.സി.സിക്ക് ലഭിച്ചു. തിരുവനന്തപുരം ജില്ലയാണ് ഒടുവില്‍ കൈമാറിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വലിയ ജില്ലകളില്‍ 25ഉം ചെറിയ ജില്ലകളില്‍ 15ഉം ഭാരവാഹികളെയാണ് നിശ്ചയിക്കേണ്ടതെങ്കിലും ഓരോ ജില്ലയിലും 150 മുതല്‍ 200 വരെ പേരുള്ള പട്ടികയാണ് കൈമാറിയത്. കെ.പി.സി.സി നിഷ്‌കര്‍ഷിച്ച മാനദണ്ഡം കൃത്യമായി പാലിച്ചോ എന്നതടക്കം വിവിധ വശങ്ങളിലുള്ള സൂക്ഷ്മ പരിശോധന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസമായി നടക്കുകയാണ്. സംഘടനാ ചുമതലയുള്ള കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷ്ണന്റെ മകളുടെ വിവാഹം ഇന്നലെയായതിനാല്‍ അദ്ദേഹം അവധിയിലാണ്. മറ്റൊരു കെ.പി.സി.സി ജനറല്‍സെക്രട്ടറിയായ ജയന്താണ് പരിശോധനയ്‌ക്ക് സഹായിക്കുന്നത്.

ടി.യു. രാധാകൃഷ്ണന്റെ മകളുടെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ ഇന്നുച്ചയോടെ കെ. സുധാകരന്‍ തൃശൂരിലേക്ക് പോകും. അവിടെ നിന്ന് കണ്ണൂരില്‍ പോയി 12ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേഷമാകും തുടര്‍ചര്‍ച്ച. ഒരാഴ്ചയ്‌ക്കകം കെ.പി.സി.സി സെക്രട്ടറിമാരെയും ഡി.സി.സി ഭാരവാഹികളെയും പ്രഖ്യാപിക്കുമെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക