സെന്റ് തോമസ് ചര്‍ച്ച്‌ തിരുന്നാളിനോടനുബന്ധിച്ച്‌ നടന്ന പ്രഭാഷണത്തില്‍ വിദ്വേഷ പരമാര്‍ശം നടത്തിയ ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചില്‍ ഫാ. ആന്റണി തറക്കടവിലിനെതിരെ കേസെടുത്തു. ഫാ. ആന്റണിയുടെ പരാമര്‍ശങ്ങള്‍ തങ്ങളുടെ അഭിപ്രായമല്ലെന്ന് വിശദീകരിച്ച്‌ തലശേരി രൂപത നേരത്തെ രം​ഗത്തുവന്നിരുന്നു.

ഹലാല്‍ വിശദീകരണ യോ​ഗത്തിനിടെ ഹിറാ ദിവ്യ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്നായിരുന്നു ഫാദര്‍ ആന്റണിയുടെ പരാമര്‍ശം. ഹലാല്‍ ഭക്ഷണമെന്നത് മുസ്ലിങ്ങള്‍ തുപ്പിയതാണെന്നും മലബാറിലും തെക്ക് ഭാ​ഗത്തും ചെയ്ന്‍ ജ്യൂസ് കട നടത്തി ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വശീകരിച്ച്‌ മതം മാറ്റുന്നെന്നും ഫാദര്‍ പറഞ്ഞിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ഫാ. ആന്റണി നടത്തിയ വിവാദ പരാമര്‍ശത്തില്‍ മുന്നറിയിപ്പുമായി സുന്നി യുവജന സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി രം​ഗത്തുവന്നിരുന്നു. ഫാദര്‍ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്നും പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുന്നി യുവജന സംഘം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തിലുള്ള പ്രസ്താവനകള്‍ ഫാദറിനെ പോലെ വിദ്യാഭ്യാസമുള്ളവര്‍ നടത്തുന്നത് ഖേദകരാണെന്നും പ്രസ്താവന പിന്‍വലിച്ച്‌ മാപ്പ് പറഞ്ഞില്ലെങ്കില്‍ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും എസ് വൈഎസ് മുന്നറിയിപ്പ് നല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക