തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

കോവിഡ് ബാധിതനായെന്നും പൊതുപരിപാടികള്‍ മാറ്റിവച്ചതായും അടുത്ത ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി ഫെയ്‌സ് ബുക്കിലൂടെ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക