കൊറോണ മഹാമാരിയുടെ തുടക്കത്തില്‍ ഒന്നാം പിണറായി സര്‍ക്കാര്‍ മഹിളാ അപ്പാരല്‍സില്‍ നിന്ന് പി പി ഇ കിറ്റ് വാങ്ങാതെ പണം മാത്രം എഴുതിയെടുത്തു. പി പി ഇ കിറ്റ് വാങ്ങാന്‍ നിയമ സഭയുടെ അംഗീകാരം ലഭിച്ചില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാദം പൂര്‍ണ്ണമായും തെറ്റായിരുന്നു എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖ പുറത്ത്. മഹിളാ അപ്പാരല്‍സിന് 20000 പി പി ഇ കിറ്റിന് ഓര്‍ഡര്‍ നല്‍കിയ ശേഷമായിരുന്നു 1500 രൂപ വിലയുള്ള കിറ്റ് വാങ്ങാന്‍ സാന്‍ഫാര്‍മ എന്ന ചെറുകിട കമ്ബനിക്ക് ഓര്‍ഡര്‍ കൊടുക്കുന്നത്. സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന മഹിളാ അപ്പാരല്‍സ്‌ 400 രൂപയ്‌ക്കാണ് പി പി ഇ കിറ്റ് തയ്യാറാക്കി നല്‍കിയതെന്ന് രേഖകള്‍ പറയുന്നു.

നിയമസഭയില്‍ രേഖയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചോദിച്ച റോണി എം ജോര്‍ജ് എം എല്‍ എയ്‌ക്ക് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നല്‍കിയ മറുപടി വിചിത്രമായിരുന്നു. ആരോഗ്യമന്ത്രി പറഞ്ഞ മറുപടി ഇങ്ങനെ ആയിരുന്നു. ആദ്യം പര്‍ചേഴ്സ് ഓര്‍ഡര്‍ കൊടുക്കുകയും പിന്നീട് ഓര്‍ഡര്‍ റദ്ദാക്കുകയും ചെയ്തു. എക്സ് പോസ്റ്റ് ഫാക്ടോ അംഗീകാരം നല്‍കിയിരുന്നോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് നല്‍കിയത്. എന്നാല്‍ ആരോഗ്യമന്ത്രി സഭയില്‍ നടത്തിയ വാദം തെറ്റായിരുന്നു എന്നാണ് വിവരാവകാശ രേഖകള്‍ തെളിയിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫയലില്‍ മഹിളാ അപ്പാരല്‍സില്‍ നിന്നും കിറ്റ് വാങ്ങിയെന്ന് കാണിച്ചുള്ള ഫയലില്‍ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും ധനമന്ത്രിയുമുള്‍പ്പെടെ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ കിറ്റ് വാങ്ങാതെ 78 ലക്ഷം രൂപ എഴുതി എടുക്കുകയായിരുന്നു എന്ന് രേഖകള്‍ പറയുന്നു.
കൊറോണ സമയത്ത് പിപിഇ കിറ്റ് വാങ്ങാതെ കള്ളം പ്രചരിപ്പിച്ച്‌ 78 ലക്ഷം രൂപ എഴുതിയെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഈ പണം എങ്ങോട് പോയെന്ന് വ്യക്തമല്ലന്നും സഭയില്‍ ആരോഗ്യമന്ത്രി ഉള്‍പ്പെടെ നടത്തിയ വാദം ഇതോടെ പൊളിയുകയാണ് ചെയ്യുന്നതെന്നും വിവരാവകാശ രേഖകള്‍ പറയുന്നു .

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക