പതിനാറുകാരനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. അസം സ്വദേശിനിയെയാണ് (21) എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം അവസാനമായിരുന്നു കേസ്സിനാസ്പദമായ സംഭവം.

ആണ്‍കുട്ടിയുമായുള്ള പരിചയം പ്രണയത്തിന് വഴി മാറിയതോടെയാണ് ഇരുവരും നാട് വിട്ടത്. ഇവിടെ നിന്നാല്‍ കല്യാണം കഴിച്ച്‌ ഒരുമിച്ച്‌ ജീവിക്കാനാവിലെന്ന് പറഞ്ഞ് യുവതിയാണ് ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച്‌ കല്‍ക്കട്ടയിലേക്ക് കൂടിക്കൊണ്ട് പോയത്. കല്‍ക്കട്ടയിലെത്തിയ ശേഷം യുവതി ആണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവതിയെ കാണാനില്ലെന്ന് കാണിച്ച്‌ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്. പോലീസ് കല്‍ക്കട്ടയിലെത്തി ഇരുവരെയും ഒരു ലോഡ്ജില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് ആണ്‍കുട്ടിയുടെ മൊഴിയില്‍ പോലീസ് യുവതിക്കെതിരെ പോക്‌സോ കേസ്സ് റജിസ്റ്റര്‍ ചെയ്ത് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ആണ്‍കുട്ടിയുടെ രഹസ്യമൊഴി കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക