പാരീസ്: രക്ത ബന്ധമുള്ളവരുമായുള്ള ലൈംഗിക ബന്ധം ഫ്രഞ്ച് സര്‍ക്കാര്‍ നിരോധിക്കും. അഗമ്യഗമനം ക്രിമിനല്‍ കുറ്റകൃത്യമാക്കുന്ന പുതിയ നിയമം ഉടന്‍ നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രായ പൂര്‍ത്തിയായവരായാലും രക്ത ബന്ധത്തിലുള്ളവര്‍ തമ്മിലുള്ള ലൈംഗിക ബന്ധം പുതിയ നിയമപ്രകാരം ഫ്രാന്‍സില്‍ ക്രിമിനല്‍ കുറ്റകൃത്യമാകും.

എന്നാല്‍, രണ്ടാനച്ചന്‍, രണ്ടാനമ്മ, വളര്‍ത്തുമക്കള്‍ തുടങ്ങിയവര്‍ ഇതിലുള്‍പ്പെടുമോ എന്നതില്‍ വ്യക്തയില്ല. 18 വയസിന് മുകളിലുള്ള കുടുംബാംഗങ്ങളുമായുള്ള ലൈംഗിക ബന്ധം നിലവില്‍ ഇവിടെ കുറ്റകരമല്ല. 1971ലാണ് അഗമ്യഗമനവും പ്രകൃതി വിരുദ്ധ ഭോഗവും മതനിന്ദയുമെല്ലാം ഫ്രാന്‍സില്‍ കുറ്റകരമല്ലാതാക്കിയത്. അതിനുശേഷം ആദ്യമായാണ് ഈ നീക്കം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും രക്ത ബന്ധത്തിലുള്ളരവരുമായുള്ള ലൈംഗിക ബന്ധം നിരോധിച്ചിട്ടുണ്ട്. പുതിയ നിയമം നടപ്പാക്കുന്നതോടെ ഫ്രാന്‍സും ഈ പട്ടികയിലാകും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക