കൊച്ചി; എറണാകുളത്ത് യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊന്നു. പെരുമ്ബാവൂര്‍ കീഴില്ലം പറമ്ബിപീടിക സ്വദേശി വട്ടപ്പറമ്ബില്‍ വീട്ടില്‍ അന്‍സില്‍ സാജു (28) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്.

ഫോണ്‍ വിളിച്ച്‌ വീടിന് പുറത്തിറക്കി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോണ്‍ വിളിച്ചു വീടിനു പുറത്തേക്ക് ഇറങ്ങിയ അന്‍സിലിനെ സംഘം ചേര്‍ന്ന് വെട്ടുകയായിരുന്നു. തുടര്‍ന്ന് പിതാവും സഹോദരനും ചേര്‍ന്ന് പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാ സംഘമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. റിയല്‍ എസ്​റ്റേറ്റ്​ ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളായിരുന്നു അന്‍സിലെന്ന്​ പൊലീസ്​ പറഞ്ഞു. മൃതദേഹം പെരുമ്ബാവൂരിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക