മുംബൈ: ന്യൂസ്​പേപ്പറുകളില്‍ പൊതിഞ്ഞ്​ ഭക്ഷ്യവസ്തുക്കള്‍ നല്‍കുന്നതിന്​ വിലക്ക്​. മഹാരാഷ്ട്ര ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്മിനിസ്ട്രേഷനാണ്​ വിലക്കേര്‍പ്പെടുത്തിയത്​. ന്യൂസ്​പേപ്പറില്‍ ഉപയോഗിക്കുന്ന മഷി ആരോഗ്യത്തിന്​ ഹാനികരമാവുമെന്ന കണ്ടെത്തിയതിനെ തുടര്‍ന്നാണ്​ നടപടി. ഇതുമായി ബന്ധപ്പെട്ട്​ കര്‍ശന നിര്‍ദേശം ഫുഡ്​ ആന്‍ഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക്​ നല്‍കി.

വട പാവ്​, പോഹ, മധുരപലഹാരങ്ങള്‍, ഭേല്‍ മുതലായവ ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞാണ്​ സാധാരണയായി മഹാരാഷ്ട്രയില്‍ നല്‍കുന്നത്​. ചൂടോടെ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞ്​ നല്‍കുന്നത്​ ആരോഗ്യപ്രശ്​നങ്ങള്‍ക്ക്​ കാരണമാകുമെന്ന്​ ഫുഡ്​ ഡ്രഗ്​ അഡ്​മിനിസ്​ട്രേഷന്‍ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്​തമാക്കുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉത്തരവ്​ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന്​ അധികൃതര്‍ അറിയിച്ചു. 2016ല്‍ ഭക്ഷ്യവസ്തുക്കള്‍ ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞ്​ നല്‍കരുതെന്ന നിര്‍ദേശം ഭക്ഷ്യവകുപ്പ്​ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ഇത്​ കര്‍ശന ഉത്തരവാക്കി മാറ്റിയിരുന്നില്ല. നിര്‍ദേശത്തിന്​ ശേഷവും പല ഭക്ഷ്യസ്റ്റാളുകളും ന്യൂസ്​പേപ്പറില്‍ പൊതിഞ്ഞ്​ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്നത്​ ശ്രദ്ധയില്‍പ്പെട്ടതോടെയാണ്​ ഉത്തരവിറക്കിയത്​.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക