ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്ന് പെട്രോളിയം മന്ത്രാലയം നിയോഗിച്ച ഊര്‍ജ്ജ പരിവര്‍ത്തന ഉപദേശക സമിതി റിപ്പോര്‍ട്ട് നല്‍കി. രാജ്യത്ത് 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളില്‍ 2027 നകം ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദ്ദേശം.

10 വര്‍ഷത്തിനകം രാജ്യത്തെ നഗര ഗതാഗതത്തില്‍ നിന്ന് ഡീസല്‍ ബസുകള്‍ പൂര്‍ണമായി ഒഴിവാക്കാനാണിത്. മാത്രമല്ല, അടുത്തവര്‍ഷം മുതല്‍ സിറ്റി ട്രാന്‍സ്പോര്‍ട്ടിന് ഡീസല്‍ ബസുകള്‍ വാങ്ങുന്നത് നിര്‍ത്തണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.കൂടാതെ പെട്രോളിയം ഇന്ധനമായി ഉപയോഗിക്കുന്ന ഇരുചക്ര, മുച്ചക്ര വാഹനങ്ങളും 2035ല്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക