കൂടുതല്‍ മൊബൈല്‍ ആപ്പ്ളിക്കേഷനുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും തീവ്രവാദ സംഘങ്ങള്‍ ചില ആപ്പുകള്‍ ഉപയോഗിക്കുന്നതായി കേന്ദ്രം നേരത്തെ തന്നെ അറിയിച്ചിരുന്നു. ഈ ആപ്പുകളെ നാളുകളായി കേന്ദ്രം നിരീക്ഷിച്ചു വരികയുമായിരുന്നു.

തുടര്‍ന്നാണ് ഇന്ന് 14 ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം ഉത്തരവ് പുറത്തിറക്കിയത്. ഐ എം ഒ, ക്രിപ് വൈസര്‍, എനിഗ്മ, സേഫ് സ്വിസ്സ്, വിക്കര്‍മി, മീഡിയഫയര്‍, ബ്ര്യാര്‍, ബിചാറ്റ്, നന്ദ്‌ബോക്‌സ്, കോന്യോന്‍, എലമെന്റ്, സെക്കന്‍ഡ് ലൈന്‍, സാംഗി, ത്രീമ എന്നിവയടക്കം 14 ആപ്പുകളാണ് നിരോധിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സുരക്ഷ, ഇന്റലിജന്‍സ് ഏജന്‍സികളുടെ ശിപാര്‍ശ പ്രകാരമാണ് നടപടി.അനുയായികളുമായും ചാരന്മാരുമായും ആശയവിനിമയം നടത്താനും പാക്കിസ്ഥാനില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും തീവ്രവാദ സംഘങ്ങള്‍ ഈ ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക