ഇടുക്കി: നെടുങ്കണ്ടത്ത് മദ്യലഹരിയില്‍ യുവതിയുടെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്കേറ്റു. തൂക്കുപാലം ബിവറേജ് കോര്‍പ്പറേഷന്‍ ഔട്ട്ലെറ്റിലാണ് സംഭവം.ഔട്ട്‌ലെറ്റില്‍ നിന്നും മദ്യംവാങ്ങി സമീപത്ത് നിന്ന് കഴിച്ചതിന് ശേഷം യുവതി, അവിടെ മദ്യപിച്ചിരുന്ന യുവാക്കളോടു വീണ്ടും മദ്യം വാങ്ങി കുടിച്ചു. ഇതിന് പിന്നാലെ സംഘത്തിലുണ്ടായിരുന്ന ഒരു യുവാവുമായി ഇവര്‍ വാക്കേറ്റത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് ഉണ്ടായ സംഘര്‍ഷത്തിലാണ് യുവാക്കള്‍ക്ക് പരിക്കേറ്റത്.

ഇതറിഞ്ഞ് സ്ഥലത്തെത്തിയ നെടുങ്കണ്ടം പോലീസ് യുവതിയെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് യുവതിയുടെ വീട്ടുകാരെ പോലീസ് വിവരമറിയിച്ചു. വനിതാ പോലീസും, ജനപ്രതിനിധികളും ചേര്‍ന്ന് യുവതിയെ ഓട്ടോറിക്ഷയില്‍ കയറ്റിയെങ്കിലും വീട്ടുകാര്‍ സ്ഥലത്തെത്തി ഇവരെ മറ്റൊരിടത്തേയ്‌ക്ക് മാറ്റി. യുവതിയ്‌ക്ക് മദ്യം നല്‍കിയ യുവാവിനെ നെടുങ്കണ്ടം പോലീസ് ചോദ്യം ചെയ്യുന്നതിനായി പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. കാലില്‍ പരിക്കേറ്റ ഇയാളെ ആശുപത്രിയിലേയ്‌ക്ക് മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക