പി ടി തോമസ് എം എല്‍ എയുടെ മരണത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഇട്ടവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. ഇന്ന് അന്തരിച്ച പി ടി തോമസിനെക്കുറിച്ച്‌ ചിലര്‍ അപകീ‍ര്‍ത്തികരമായ കുറിപ്പുകള്‍ ഇട്ടിരുന്നു. ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നല്‍കിയത്.

ഇന്നലെ രാവിലെ പത്ത് മണിയോടെ തമിഴ്നാട്ടിലെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎല്‍എയുമായ പിടി തോമസ് അന്തരിച്ചത്. അര്‍ബുദരോഗബാധിതനായി പിടി തോമസ് ചികിത്സയിലായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക