വടശ്ശേരിക്കര: ചാലക്കയം ഉള്‍ വനത്തില്‍ ആദിവാസി യുവതിക്ക് സുഖപ്രസവം. ചാലക്കയം വനാന്തര്‍ഭാഗത്ത് താമസ്സിക്കുന്ന മലമ്ബണ്ടാരം വിഭാഗത്തില്‍പ്പെട്ട ആദിവാസി ദമ്ബതികളായ രാജന്‍-ബിന്ദു ദമ്ബതികള്‍ക്കാണ് പെണ്‍കുഞ്ഞ് പിറന്നത്. മലമ്ബണ്ടാരം വിഭാഗത്തില്‍പ്പെട്ട ഇവര്‍ ഒരു സ്ഥലത്ത് അധിക നാള്‍ താമസ്സിക്കില്ല. ഇടക്കിടെ താമസം മറ്റിക്കൊണ്ടിരിക്കും. ബിന്ദു ഗര്‍ഭിണിയായതിന് ശേഷമുള്ള പരിശോധനകള്‍ റാന്നി-പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രം അധികൃതരുടെ നേതൃത്വത്തിലായിരുന്നു.

ചൊവ്വാഴ്ച ചാലക്കയത്തു വെച്ചാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഡോ. ആര്യാ എസ്. നായരുടെ (മെഡിക്കല്‍ ഓഫിസര്‍) നേതൃത്വത്തിലുള്ള റാന്നി പെരുനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ പ്രഥമ ശിശ്രൂഷ നല്‍കി. സംഘത്തില്‍ ലേഡി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അന്നമ്മ ഏബ്രഹാം, ജെ.പി.എച്ച്‌.എന്‍ മഞ്ജു എന്നിവരുമുണ്ടായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി സംഘം അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക