ചെന്നൈ: യൂട്യൂബ് വീഡിയോ നോക്കി പ്രസവമെടുത്തതിന് പിന്നാലെ കുഞ്ഞ് മരിച്ചു. യുവതിയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തമിഴ്‌നാട്ടിലെ ആര്‍ക്കോണത്തിനടുത്താണ് സംഭവം. 28കാരിയായ ഗോമതിയാണ് യൂട്യൂബ് വീഡിയോ നോക്കി പ്രസവിക്കാന്‍ ശ്രമിച്ചത്. പ്രസവിച്ച ഉടനെ തന്നെ കുഞ്ഞ് മരിച്ചു. ഗുരുതരാവയിലായ യുവതി വെല്ലര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഡിസംബര്‍ 13ന് പ്രസവം നടക്കുമെന്നായിരുന്നു ഡോക്ടര്‍മാര്‍ യുവതിയെ അറിയിച്ചത്. എന്നാല്‍ ആ ദിവസം പ്രസവ വേദന അനുഭപ്പെടാത്തതിനാല്‍ യുവതി അന്നേദിവസം ആശുപത്രിയില്‍ പോയില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലും വീട്ടില്‍ത്തന്നെ വിശ്രമിച്ചു. എന്നാല്‍ ശനിയാഴ്ച യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടു. പക്ഷേ, വൈദ്യസഹായം തേടാതെ യൂട്യൂബ് നോക്കി പ്രസവിക്കാനായിരുന്നു ഗോമതിയുടെയും ഭര്‍ത്താവിന്റെയും തീരുമാനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനായി യുവതി സഹോദരിയുടെ സഹായവും തേടി. എന്നാല്‍ പ്രസവിച്ചതിന് പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഗോമതി ബോധരഹിതയാവുകയും ചെയ്തു. തുടര്‍ന്നാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗോമതിയുടെ ഭര്‍ത്താവ് ലോകനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണത്തിന് സംസ്ഥാന ആരോഗ്യവകുപ്പും ഉത്തരവിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക