കോട്ടയം: തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയ സ്ത്രീയെ കടന്നുപിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. മുണ്ടക്കയം സ്വദേശി സുകേഷ് (35) ആണ് പിടിയിലായത്. ഇന്നലെ രാത്രി നഗരമധ്യത്തിലെ തട്ടുകടയില്‍ കുടുംബത്തോടൊപ്പം എത്തിയ സ്ത്രീയെയാണ് സുകേഷ് കടന്നുപിടിക്കാന്‍ ശ്രമിച്ചത്.

രാത്രി 12 മണിയോടെ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമാണ് സംഭവം. വിവാഹത്തിന്‍ പങ്കെടുക്കാന്‍ എത്തിയ തൊടുപുഴ സ്വദേശികളായ കുടുംബം ഭക്ഷണം കഴിക്കാന്‍ തട്ടുകടയില്‍ എത്തിയതാണ്. ഭക്ഷണശേഷം സമീപത്തെ കടയില്‍ നിന്നു കുപ്പിവെള്ളം വാങ്ങാന്‍ പോയപ്പോഴാണ് യുവാവ് സ്ത്രീയെ കടന്നുപിടിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുതറിയോടിയ ഇവര്‍ അടുത്തുള്ള മറ്റൊരു കടയിലേക്ക് ഓടിക്കയറിയെങ്കിലും അക്രമി പിന്നാലെയെത്തി. തടയാന്‍ എത്തിയവരെ തുണിയില്‍ കല്ലുകെട്ടി ആക്രമിക്കാന്‍ ശ്രമിച്ച സുകേഷിനെ ഒടുവില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ കീഴ്പ്പെടുത്തി. ഇയാളെ വെസ്റ്റ് പൊലീസിന് കൈമാറി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക