എറണാകുളം: അങ്കമാലിയില്‍ രണ്ട് കോടി വിലമതിക്കുന്ന ഹാഷിഷുമായി ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. 2.5 കിലോ തൂക്കം വരുന്ന ഹാഷിഷാണ് പിടിച്ചതെന്നും പൊലീസ് അറിയിച്ചു. ആലുവ റൂറല്‍ എസ് പിയുടെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക സംഘം ഇന്ന് രാവിലെയാണ് പരിശോധന നടത്തിയത്.

ആന്ധ്രായില്‍ നിന്നും ടൂറിസ്റ്റ് ബസിലാണ് ലഹരി വസ്തു എത്തിച്ചത്. സംഭവത്തില്‍ കാക്കനാട് സ്വദേശിയാണ് അറസ്റ്റിലായത്. ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചി നഗരത്തിലെ വിവിധ ഡിജെ പാര്‍ട്ടിക്കായി എത്തിച്ച ഹാഷിഷാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതിയുടെ പേര് വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ പേര്‍ സംഭവുമായി ബന്ധപ്പെട്ട് അറസ്റ്റില്‍ ആകാനുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക