തി​രു​വ​ന​ന്ത​പു​രം​:​ ​ന​വ​മാ​ദ്ധ്യ​മ​ങ്ങ​ളി​ല്‍​ ​നി​ന്ന് ​ശേ​ഖ​രി​ക്കു​ന്ന​ ​സ്ത്രീ​ക​ളു​ടെ​ ​ചി​ത്ര​ങ്ങ​ള്‍​ ​ദു​രു​പ​യോ​ഗം​ ​ചെ​യ്‌​ത് ​പോ​പ്പ് ​അ​പ്പ് ​പ​ര​സ്യ​ങ്ങ​ള്‍​ ​ന​ല്‍​കി​ ​വി​ദ്യാ​ര്‍​ത്ഥി​ക​ളി​ല്‍​ ​നി​ന്ന് ​പ​ണം​ത​ട്ടു​ന്ന​ ​സം​ഘ​ത്തെ​ ​സി​റ്റി​ ​സൈ​ബ​ര്‍​ ​ക്രൈം​ ​പൊ​ലീ​സ് ​രാ​ജ​സ്ഥാ​നി​ല്‍​ ​നി​ന്ന് ​പി​ടി​കൂ​ടി.​ ​രാ​ജ​സ്ഥാ​ന്‍​ ​സ്വ​ദേ​ശി​ക​ളാ​യ​ ​വ​ല്ല​ഭ് ​പ​ട്ടി​ദാ​ര്‍​ ​(23​),​ ​അ​ശോ​ക് ​പ​ട്ടി​ദാ​ര്‍​ ​(26​),​നീ​ലേ​ഷ് ​പ​ട്ടി​ദാ​ര്‍​ ​(19​)​ ​എ​ന്നി​വ​രെ​ ​തിരുവന​ന്ത​പു​ര​ത്തെ​ത്തി​ച്ച്‌ ​റി​മാ​ന്‍​ഡ് ​ചെ​യ്‌​തു.10​ ​ലക്ഷം​ ​രൂ​പ​ ​ന​ഷ്ട​പ്പെ​ട്ട​ ​തി​രു​വ​ന​ന്ത​പു​രം​ ​സ്വ​ദേ​ശി​യു​ടെ​ ​പ​രാ​തി​യെ​ ​തു​ട​ര്‍​ന്ന് ​സൈ​ബ​ര്‍​ ​ക്രൈം​ ​പൊ​ലീ​സ് ​രണ്ടു​മാ​സ​മാ​യി​ ​തു​ട​രു​ന്ന​ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ​ഇവ​രെ​ ​രാ​ജ​സ്ഥാ​ന്‍​ ​ദു​ന്‍​ഗാ​ര്‍​പ്പൂ​ര്‍​ ​ജി​ല്ല​യി​ലെ​ ​വി​വി​ധ​ ​ഗ്രാ​മ​ങ്ങ​ളി​ല്‍​ ​നി​ന്ന് ​പി​ടി​കൂ​ടി​യ​ത്.​

​ഓ​ണ്‍​ലൈ​ന്‍​ ​വിദ്യാഭ്യാ​സ​ത്തി​നാ​യി​ ​സ്വ​ത​ന്ത്ര​മാ​യി​ ​ഇ​ന്റ​ര്‍​നെ​റ്റ് ​ഉപയോ​ഗി​ക്കു​ന്ന​ ​സ​മ​യ​ത്ത് ​പോ​പ്പ്‌അ​പ്പ് ​രീ​തി​യി​ല്‍​ ​ചിത്ര​ങ്ങ​ളോ​ടൊ​പ്പം​ ​പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ ​അ​ശ്ലീ​ല​ച്ചു​വ​യു​ള്ള​ സ​ന്ദേ​ശ​ങ്ങ​ളി​ല്‍​ ​കൂ​ടു​ത​ല്‍​ ​വി​വ​ര​ങ്ങ​ള്‍​ ​തേ​ടു​ന്ന​വ​രാ​ണ് ​ഇ​വ​രു​ടെ​ ​ഇ​ര​ക​ള്‍.​ ​രാ​ജ​സ്ഥാ​നി​ലെ​ ​ട്രൈ​ബ​ല്‍​ ​വംശ​ജ​രി​ല്‍​ ​നി​ന്ന് ​തി​രി​ച്ച​റി​യ​ല്‍​ ​രേ​ഖ​ക​ള്‍​ ​സം​ഘ​ടി​പ്പി​ച്ച്‌ ​മൊ​ബൈ​ല്‍​ഫോ​ണ്‍​ ​ക​ണ​ക്ഷ​നു​ക​ളും​ ​അ​തി​ലൂ​ടെ​ ​ഓ​ണ്‍​ലൈ​ന്‍​ ​മ​ണി​വാ​ല​റ്റു​ക​ളു​മു​ണ്ടാ​ക്കി​ ​പ​ണം​ ​ക​വ​ര്‍​ന്ന് ​ആ​ഢം​ബ​ര​ ​ജീ​വി​തം​ ​ന​യി​ക്കു​ന്ന​താ​ണ് ​പ്രതികളു​ടെ​ ​രീ​തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇ​വ​രു​ടെ​ ​ഇ​ ​-​ ​മെ​യി​ല്‍​ ​വി​വ​ര​ങ്ങ​ളും​ ​ക​ബ​ളി​പ്പി​ച്ച​ ​പ​ണം​ ​വി​നി​യോ​ഗി​ച്ച​ ​രീ​തി​ക​ളും​ ​കേ​ന്ദ്രീ​ക​രി​ച്ച്‌ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ല്‍​ ​പ്ര​തി​ക​ള്‍​ ​രാ​ജ​സ്ഥാ​നി​ലെ​ ​ഉ​ദ​യ​പ്പൂ​ര്‍,​ ​ദു​ന്‍​ഗാ​ര്‍​പ്പൂ​ര്‍,​ ​ബ​ന്‍​സ്വാ​ര​ ​എ​ന്നീ​ ​ജി​ല്ല​ക​ളി​ല്‍​ ​സ്ഥി​ര​മാ​യി​ ​വ​ന്നു​പോ​കാ​റു​ള്ള​താ​യി​ ​ക​ണ്ടെ​ത്തി.​ ​അ​ഞ്ചു​ദി​വ​സ​ത്തോ​ളം​ ​ഇ​വ​രെ​ ​നി​രീ​ക്ഷി​ച്ച​ ​ശേ​ഷ​മാ​യി​രു​ന്നു​ ​അ​റ​സ്റ്റ്.​ ​ത​ട്ടി​പ്പി​ന് ​ഉ​പ​യോ​ഗി​ച്ച​ ​മൊ​ബൈ​ലു​ക​ളും​ ​അ​ശ്ലീ​ല​ച്ചു​വ​യു​ള്ള​ ​പ​ര​സ്യ​ങ്ങ​ള്‍​ ​ത​യ്യാ​റാ​ക്കി​ ​പ്ര​ച​രി​ക്കാ​ന്‍​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​വെ​ബ്‌​സൈ​റ്റ് ​വി​വ​ര​ങ്ങ​ളും​ ​നി​ര​വ​ധി​ ​സിം​ ​കാ​ര്‍​ഡു​ക​ളം​ ​ഓ​ണ്‍​ലൈ​ന്‍​ ​ഇ​ട​പാ​ടു​ക​ളു​ടെ​ ​രേ​ഖ​ക​ളും​ ​ഇ​വ​രി​ല്‍​ ​നി​ന്ന് ​പി​ടി​ച്ചെ​ടു​ത്തു.

സി​റ്റി​ ​സൈ​ബ​ര്‍​ ​ക്രൈം​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന്‍​ ​ഹൗ​സ് ​ഓ​ഫീ​സ​ര്‍​ ​ടി.​ ​ശ്യാം​ലാ​ല്‍,​ ​എ.​എ​സ്.​ഐ​മാ​രാ​യ​ ​വി.​ ​ഷി​ബു,​ ​സു​നി​ല്‍​കു​മാ​ര്‍.​ ​എ​ന്‍,​ ​സി.​പി.​ഒ​ ​വി​പി​ന്‍​ ​ഭാ​സ്‌​ക​ര്‍​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​സം​ഘം​ ​മ​ല​യാ​ളി​യും​ ​ജോ​ഥ്പൂ​ര്‍​ ​ക​മ്മി​ഷ​ണ​റു​മാ​യ​ ​ജോ​സ്‌​മോ​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പ്ര​ത്യേ​ക​ ​സം​ഘ​ത്തി​ന്റെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ​പ്ര​തി​ക​ളെ​ ​പി​ടി​കൂ​ടി​യ​ത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക