കൊല്ലം :കരുനാഗപ്പള്ളി അഴീക്കല്‍ ഭാഗത്തു മയക്കുമരുന്നുമായി ബന്ധപെട്ടു നടത്തിയ റെയ്‌ഡില്‍ ഇരുപത്തിരണ്ടുകാരിയടക്കം നാലുപേര്‍ പിടിയില്‍. കരുനാഗപ്പള്ളി എക്‌സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ പി. എല്‍. വിജിലാലും പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയ റെയ്‌ഡില്‍ മാരക മയക്കുമരുന്നായ MDMA (മെഥേലീന്‍ ഡൈ ഒക്സി മെത് ആംഫെറ്റമിന്‍ 0.410 ഗ്രാം )സഹിതം ഇവരെ പിടികൂടുകയായിരുന്നു.

സംഭവത്തില്‍ പ്രതികള്‍ മയക്കുമരുന്ന് കടത്താനുപയോഗിച്ച ഫോര്‍ഡ് ഫിഗോ കാര്‍ കസ്റ്റഡിയിലെടുത്തു.ക്ലാപ്പന വില്ലേജില്‍ പ്രയാര്‍ തെക്ക് മുറിയില്‍ ക്ലാപ്പന അഞ്ചാം വാര്‍ഡില്‍ അശ്വതി നിവാസില്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്റെ മകള്‍ അശ്വനികൃഷ്ണ(22), മലപ്പുറം ജില്ലക്കാരായ പെരിന്തല്‍മണ്ണ താലൂക്കില്‍ ഉച്ചാര ക്കടവ് ആണിക്കല്ലിങ്ങല്‍ വീട്ടില്‍ രമേശ്‌ കുമാര്‍ മകന്‍ രജിത് എ കെ(26), അങ്ങാടിപ്പുറം ഗവണ്മെന്റ് പോളിടെക്‌നികിന് സമീപം തറയില്‍ വീട്ടില്‍ ഹംസ മകന്‍ നിഷാദ് (27), മലപ്പുറം മുനിസിപ്പാലിറ്റിയില്‍ ചേരാറ്റുകുഴിയില്‍ കുഴിമാട്ടില്‍ കളത്തില്‍ വീട്ടില്‍ അബ്ദുല്‍ കരീം മകന്‍ സല്‍മാന്‍ മുഹമ്മദ്‌ (27) എന്നിവരാണ് അറസ്റ്റിലായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ മൂന്ന് വര്‍ഷമായി യുവതി ബാംഗ്ലൂരിലാണ്.പഠനത്തിന് വേണ്ടി ബാംഗ്ലൂരില്‍ എത്തിയ യുവതി ഇതിനിടെ ആണ്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് വിവിധ തരത്തിലുള്ള മയക്കുമരുന്ന് ഉപയോഗം ശീലമാക്കുകയും നാട്ടില്‍ കൊണ്ടുവന്നു തന്റെ സുഹൃത്തുക്കളുമായി ലഹരി കൈമാറ്റത്തിലും ഉപയോഗത്തിലും ഏര്‍പ്പെട്ടു വരികയായിരുന്നു. ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിലൂടെയാണ് ഇക്കാര്യം അറിയുന്നത്. കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി.സുരേഷിന്റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച്‌ ബീച്ചുകള്‍, ഹാര്‍ബറുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ എക്‌സൈസ് ഷാഡോ സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് അഴീക്കല്‍ ബീച്ചിന് കിഴക്കുവശത്തുള്ള പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന പാലത്തിന്റെ കീഴ്ഭാഗത്ത് സംശയകരമായ തരത്തില്‍ യുവതിയെ കാണാനിടയായതും പ്രതികള്‍ പിടിയിലാവുകയും ചെയ്‌തത്‌.

മലപ്പുറത്തുള്ള ആണ്‍ സുഹൃത്തുക്കളെയും തന്റെ കാമുകനെയും ലഹരി പാര്‍ട്ടിക്കായി കഴിഞ്ഞ ദിവസം രാത്രി യുവതി വിളിച്ചു വരുത്തിയിരുന്നു.പ്രതികളെ രാത്രിയോടെ കോടതിയില്‍ ഹാജരാക്കും.പരിശോധനയില്‍ പ്രിവന്‍റ്റീവ് ഓഫീസര്‍ പി എല്‍ വിജിലാലിനെ കൂടാതെ പ്രിവന്റീവ് ഓഫീസര്‍ എസ്. ഉണ്ണികൃഷ്ണപിള്ള,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ പി വി ഹരികൃഷ്ണന്‍,എസ് കിഷോര്‍,, രജിത് കെ പിള്ള വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ മാരായ ജി. ട്രീസ, റാസ് iമിയ, സീനിയര്‍ എക്‌സൈസ് ഡ്രൈവര്‍ മനാഫ് എന്നിവര്‍ ഉണ്ടായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക