വയനാട്: മയക്കുമരുന്നുമായി മലയാള സിനിമാ-സീരിയല്‍ അഭിനേതാവ് അറസ്റ്റില്‍. പഴയ വൈത്തിരിയിലെ ഹോം സ്‌റ്റേയില്‍ നടത്തിയ പരിശോധനയിലാണ് അതിമാരക മയക്കുമരുന്ന് കണ്ടെടുത്തത്. എറണാകുളം കടമക്കുടി മൂലമ്ബള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണ്‍ (44) നെ​ വൈത്തിരി പൊലീസ്​ അറസ്റ്റ് ചെയ്തു. അതിമാരക മയക്കുമരുന്ന് വിഭാഗത്തില്‍ പെട്ട എല്‍.എസ്.ഡി സ്റ്റാമ്ബുകളുമായാണ് ഇയാള്‍ പിടിയിലായത്.

ഡെന്‍സന്റെ പക്കല്‍ നിന്ന്​ 0.140ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍ കണ്ടെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്നു വൈത്തിരി എസ്.ഐ ഇ. രാംകുമാറും സംഘവും വയനാട് പൊലീസ്​ മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി രജികുമാറി​ന്‍റ നേതൃത്വത്തിലാണ്​ പരിശോധന നടത്തിയത്​.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓര്‍മ ശക്തിയെ സാരമായി ബാധിക്കുന്ന അതിമാരക മയക്കുമരുന്നാണ് എല്‍.എസ്.ഡി സ്റ്റാമ്ബുകള്‍. 40000 രൂപയോളം വില വരുന്നതാണിത്​. ഇയാള്‍ക്കെതിരെ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക