സിനിമ വിശേഷങ്ങളും സ്വകാര്യ ജീവിതത്തിലെ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവക്കാറുള്ള താരമാണ് അജു വര്‍ഗീസ്. താരം പങ്കുവച്ചിട്ടുള്ള ഒരു ചിത്രമാണ് സാമൂഹിക മാധ്യമങ്ങൡ ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. അടുത്ത് നില്‍ക്കുന്ന കായിക താരത്തെ ആശ്ചര്യത്തോടെ നോക്കുന്ന അജുവിന്റെ ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ഇന്ത്യയുടെ വനിത വോളിബോള്‍ ടീം ക്യാപ്റ്റന്‍ മിനി മോള്‍ എബ്രഹാമും ധ്യാന്‍ ചന്ദ് പുരസ്‌കാര ജേതാവ് ബോക്‌സിങ് താരം കെ സി ലേഖയുമാണ് അജുവിനൊപ്പമുള്ളത്. അടുത്ത് നില്‍ക്കുന്ന മിനി മോളെ പകച്ച്‌ നോക്കുന്ന അജുവിന്റെ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. അജുവിന് അടുത്തായി ജയസൂര്യയുമുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഫോട്ടോയ്ക്ക് രസകരമായ കമന്റുകളും ഉയര്‍ന്നു വന്നിട്ടുണ്ട്. ‘അതിനുമാത്രം പൊക്കമൊന്നുമില്ല എന്നെക്കാള്‍ ഒരു നാലടി’, ‘ആളുകള്‍ എടുത്ത് ട്രോളുന്നതിന് മുമ്ബ് സ്വയം കീഴടങ്ങി ബുദ്ധിമാന്‍’, ‘ഹൈറ്റ് ഒക്കെ ഔട്ട് ഓഫ് ഫാഷന്‍ ആണ്’ അങ്ങനെ നീളുകയാണ് ആരാധകരുടെ കമന്റുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക