മുംബൈ: അന്ധേരിയിലെ ഡാന്‍സ് ബാറില്‍ പോലിസ് നടത്തിയ റെയ്ഡില്‍ 17 യുവതികളെ രക്ഷപ്പെടുത്തി. നഗരത്തിലെ ‘ദീപ’ എന്ന ബാറില്‍ നടത്തിയ പരിശോധനയിലാണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് പോലിസ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഡാന്‍സ് ബാറില്‍ തയ്യാറാക്കിയ പ്രത്യേക അറയില്‍ യുവതികളെ ഒളിപ്പിച്ച നിലയിലായിരുന്നു.

ഇടപാടുകാര്‍ക്ക് മുന്‍പില്‍ യുവതികളെ നിര്‍ബന്ധിച്ച്‌ നൃത്തം ചെയ്യിക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് പരിശോധനയ്ക്കായി പോലിസ് ഹോട്ടലില്‍ എത്തിയത്. പരിശോധനയില്‍ സംശയം തോന്നുന്ന ഒന്നും ഹോട്ടലില്‍ നിന്നും കണ്ടെത്താനായില്ല. ജീവനക്കാരെ ചോദ്യം ചെയ്തെങ്കിലും ഫലമുണ്ടായില്ല. സ്ത്രീകളെ നൃത്തം ചെയ്യാനായി ഉപയോഗിക്കാറില്ലെന്ന് ബാര്‍ മാനേജര്‍ ഉള്‍പ്പെടെയുള്ളവര്‍ അറിയിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പരിശോധനയ്ക്കിടെ മേക്കപ്പ് റൂമില്‍ സ്ഥാപിച്ചിരുന്ന വലിയ കണ്ണാടി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പോലിസിന് സംശയം തോന്നിയത്. കണ്ണാടി നീക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതോടെ ചുറ്റിക ഉപയോഗിച്ച്‌ കണ്ണാടി പൊട്ടിച്ചപ്പോഴാണ് രഹസ്യ അറയിലേക്കുള്ള വഴി കണ്ടെത്തിയത്. വിശദമായ പരിശോധനയില്‍ അറയില്‍ യുവതികള്‍ ഉണ്ടെന്ന് കണ്ടെത്തി. എ സിയും കിടക്കകളും ഉള്‍പ്പെടെയുള്ള എല്ലാവിധ സൗകര്യങ്ങളും സജ്ജമാക്കിയ അറയില്‍ നിന്ന് യുവതികളെ പുറത്തെത്തിക്കുകയായിരുന്നു.

ബാറിന്‍്റെ പരിസരത്ത് എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നതായി പോലിസ് പറഞ്ഞു. പോലിസിന്‍്റെ സാന്നിധ്യം തിരിച്ചറിയുന്നതിനായി ബാറിന്റെ പരിസരത്ത് അത്യാധുനിക ഉപകരണം ഘടിപ്പിച്ചിരുന്നുവെന്നും ഇവര്‍ കണ്ടെത്തിയെന്നും പോലിസ് അറിയിച്ചു. യുവതികളെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ബാര്‍ ഉടമയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിശദമായ അന്വേഷണം നടത്താനാണ് പോലിസ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക