കോട്ടയം : വെള്ളക്കെട്ടിലൂടെ കെ.എസ്.ആര്‍.ടി.സി ബസ് ഓടിച്ചക്കേസില്‍ ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ ജയദീപിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ഒക്ടോബര്‍ 16 ന് പൂഞ്ഞാര്‍ സെന്‍റ് മേരീസ് പള്ളിയുടെ ഭാഗത്തെ വെള്ളത്തിലേക്ക് ബസ് ഓടിച്ചു കയറ്റി അഞ്ച് ലക്ഷത്തി മുപ്പതിനായിരം രൂപയുടെ നാശനഷ്ടമുണ്ടാക്കി എന്നാരോപിച്ചാണ് ഡ്രൈവര്‍ ജയദീപിനെതിരെ കേസെടുത്തിരുന്നത്.

കേസില്‍ സര്‍ക്കാരിന്‍റെ ആരോപണം മുഴുവന്‍ മുഖവിലക്കെടുത്താലും കുറ്റം നിലനില്‍ക്കില്ലന്നും 21-ന് മാത്രം പ്രഥമ വിവര റിപ്പോര്‍ട്ട് നല്‍കിയെന്നുമുള്ള പ്രതിഭാഗം അഭിഭാഷകന്‍റെ വാദം വിലയിരുത്തിയാണ് ജസ്റ്റിസ് പി.ജി. അജിത് കുമാര്‍ മുന്‍കൂര്‍ ജാമ്യം ഉപാധികളോടെ നല്‍കിയത്. ഗതാഗത മന്ത്രി പത്ര സമ്മേളനം നടത്തിയ ശേഷം മാത്രം കേസെടുത്ത കാര്യവും പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാരനു വേണ്ടി അഡ്വ നോബിള്‍ മാത്യു ഹാജരായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക