ഡിസംബര്‍ 12 ഞായറാഴ്ച കരീന കപൂറിനും, അമൃത അറോറയ്ക്കും കൊറോണ സ്ഥിരീകരിച്ചു. അവര്‍ ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. അ​ധി​കൃ​ത​ര്‍ കരീനയ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇവ​രു​ടെ റൂ​ട്ട്മാ​പ്പ് ചോ​ദി​ച്ച​റി​യാ​ന്‍ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​വ​ര്‍ സ​ഹ​ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ചു. ഇതോടെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കുകയും ചെയ്തു. ക​രീ​ന ക​പൂ​റി​ന്‍റെ മും​ബൈ​യി​ലെ വ​സ​തി അ​ധി​കൃ​ത​ര്‍ സീ​ല്‍ ചെ​യ്തു

കരീന കപൂറിന്റെ വീട് ഇന്ന് രാവിലെ ബ്രിഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു. കരീനയുമായും അമൃതയുമായും സമ്ബര്‍ക്കം പുലര്‍ത്തിയവരോട് ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്താന്‍ ബിഎംസി ആവശ്യപ്പെട്ടിട്ടുണ്ട്. കരീനയുമായി അടുത്ത ബന്ധമുള്ള 15 ഓളം പേരെ ഇന്ന് പരിശോധിച്ചു, അവരുടെ റിപ്പോര്‍ട്ടുകള്‍ നാളെ രാവിലെ വരും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക