കൊച്ചി: മാര്‍പാപ്പക്കും റോമിലെ പൗരസ്​ത്യ തിരുസംഘത്തിനുമെതിരെ പരസ്യപ്രസ്​താവനകള്‍ ഇറക്കുന്ന കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് അതിരൂപത സംരക്ഷ‍ണസമിതി. ഇത് അധികാര ദുര്‍വിനിയോഗമായി വിശ്വാസികള്‍ സംശയിക്കുന്നുണ്ടെന്ന് സമിതി കണ്‍വീനര്‍ ഫാ. സെബാസ്​റ്റ്യന്‍ തളിയന്‍ വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. മാര്‍പാപ്പയുടെയും പൗരസ്ത്യ തിരുസംഘത്തിെന്‍റയും വാക്കുകള്‍ വളച്ചൊടിക്കുകയും തങ്ങള്‍ക്കനുകൂലമല്ലാത്ത വത്തിക്കാന്‍ പ്രസ്താവനകള്‍ നിരാകരിക്കുകയും ചെയ്യുന്ന പ്രവണത ക്രിസ്തീയമല്ല. അനാവശ്യപ്രസ്താവനകളിലൂടെയുള്ള തെറ്റിദ്ധരിപ്പിക്കല്‍ കര്‍ദിനാള്‍ അവസാനിപ്പിക്കുന്നതാണ് മാന്യതയെന്നും അദ്ദേഹം പറഞ്ഞു.

സഭാധ്യക്ഷന്‍ മെത്രാന്മാര്‍ക്ക് രഹസ്യമായി അയച്ച കത്ത് പരസ്യപ്പെടുത്തിയതിലൂടെ ത​ന്‍റെ ഉദ്ദേശ്യം മെത്രാന്മാരല്ല, വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. കത്തില്‍ നവംബര്‍ 28ന് സിറോ മലബാര്‍ സഭയിലെ രണ്ടോ മൂന്നോ രൂപതകളിലൊഴിച്ച്‌ ബാക്കി സ്ഥലങ്ങളില്‍ ഐക്യത്തിെന്‍റ കാഹളം പരത്തി പുതിയ കുര്‍ബാന അര്‍പ്പി​െച്ചന്നാണ് കര്‍ദിനാളിെന്‍റ അവകാശവാദം. പക്ഷേ അഞ്ച് ലക്ഷം വിശ്വാസികളുള്ള എറണാകുളം-അങ്കമാലി അതിരൂപതയിലും മൂന്ന് ലക്ഷം വിശ്വാസികളുള്ള ഇരിങ്ങാലക്കുട രൂപതയിലും 1.5 ലക്ഷം വിശ്വാസികളുള്ള ഫരീദാബാദ് രൂപതയിലും 4.5 ലക്ഷം വിശ്വാസികളുള്ള തൃശൂര്‍ അതിരൂപതയുടെ അറുപതോളം പള്ളികളിലും ജനാഭിമുഖ കുര്‍ബാനയായിരുന്നു അന്നും ഇന്നും ചൊല്ലുന്നതെന്ന് അതിരൂപത സംരക്ഷ‍ണസമിതി ചൂണ്ടിക്കാട്ടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാലക്കാട്, താമരശ്ശേരി രൂപതകളിലെ ഭൂരിപക്ഷം വൈദികരുടെ ജനാഭിമുഖ കുര്‍ബാനക്കുവേണ്ടിയുള്ള മുറവിളിയെ അടിച്ചമര്‍ത്തിയാണ് അവിടെ അള്‍ത്താരാഭിമുഖ കുര്‍ബാന ചൊല്ലിയത്​. സമാധാനപരമായി ജനാഭിമുഖ കുര്‍ബാന ചൊല്ലിയിരുന്ന ഫരീദാബാദ് രൂപതയിലെ ഏതാനും പള്ളികളില്‍ തെറ്റിദ്ധാരണ പരത്തിയാണ് കുര്‍ബാന ചൊല്ലാന്‍പോലും വൈദികരെ അനുവദിക്കാതെ സംഘര്‍ഷാവസ്ഥ സൃഷ്​ടിച്ചത്. നവംബര്‍ 28 മുതല്‍ ജനാഭിമുഖ കുര്‍ബാന നിലനിര്‍ത്തിക്കിട്ടിയ എറണാകുളം-അങ്കമാലി അതിരൂപതയും ഇരിങ്ങാലക്കുട രൂപതയും ആരെയും കുറ്റപ്പെടുത്താതെ വിജയാരാവങ്ങള്‍ ഉയര്‍ത്തതാതെയും വളരെ ശാന്തമായി പോകുകയാണ്. ഇപ്പോഴുള്ള സമാധാനത്തെ അട്ടിമറിക്കാനുള്ള അജണ്ടയുടെ ഭാഗമാണ് ഈയിടെ സിറോ മലബാര്‍ സഭയുടെ ആസ്ഥാനത്തുനിന്ന്​ പരസ്യപ്പെടുത്തുന്ന പത്രപ്രസ്​താവനകളും സര്‍ക്കുലറുകളുമെന്നും അവര്‍ കുറ്റപ്പെടുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക