നിത്യവും വ്യത്യസ്തങ്ങളായ പല വീഡിയോകളും നാം സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. ഇവയില്‍ പലതും നമുക്ക് പുതുമയാര്‍ന്ന അനുഭവമായിരിക്കും. ഭക്ഷണവുമായി ബന്ധപ്പെട്ട വീഡിയോകള്‍ക്കാണ് ഇക്കൂട്ടത്തില്‍ ‘ഡിമാന്‍ഡ്’ ഏറെ. അത്തരത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നൊരു വീഡിയോയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. ഭക്ഷണത്തില്‍ പലവിധത്തിലുമുള്ള പരീക്ഷണങ്ങള്‍ ആളുകള്‍ നടത്താറുണ്ട്. ഇങ്ങനെയുള്ള പാചക പരീക്ഷണങ്ങളുടെ വീഡിയോകള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്.

ഇവിടെയിപ്പോള്‍ അല്‍പം കൂടി കൗതുകം കൂടുതല്‍ പകരുന്നൊരു പാചകപരീക്ഷണമാണ് ശ്രദ്ധേയമാകുന്നത്. പച്ചമുളക് കൊണ്ട് ഐസ്‌ക്രീം… ഇതാണ് പരീക്ഷണം. സ്ട്രീറ്റ് ഫുഡ് സ്റ്റാളില്‍ നിന്നുള്ള വീഡിയോ ഒരു ഫുഡ് ബ്ലോഗറാണ് ആദ്യമായി യൂട്യൂബില്‍ പങ്കുവച്ചത്. പച്ചമുളക് ചെറുതായി അരിഞ്ഞ് അതിലേക്ക് ന്യൂടെല്ല (ചോക്ലേറ്റ്), ക്രീം എന്നിവ ചേര്‍ത്താണ് ഐസ്‌ക്രീം തയ്യാറാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വീഡിയോ കണ്ടുനോക്കൂ…

എഴുപത് ലക്ഷത്തിലധികം പേരാണ് യൂട്യൂബില്‍ മാത്രം വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് ഫേസ്ബുക്കിലും മറ്റുമായി പങ്കുവയ്ക്കുന്നുമുണ്ട്. സാധാരണഗതിയില്‍ കാണുന്ന പാചക പരീക്ഷണങ്ങളെയെല്ലാം വെല്ലുന്ന, അത്രയും പുതുമയാര്‍ന്ന രീതി ആണെന്നത് തന്നെയാണ് പ്രധാന ആകര്‍ഷണമാകുന്നത്.

എന്തായാലും ‘പച്ചമുളക് ഐസ്‌ക്രീമി’ന്റെ രുചി സംബന്ധിച്ച്‌ തര്‍ക്കം തുടരുകയാണ്. മിക്കവരും ഇത് രുചിച്ച്‌ നോക്കാന്‍ ധൈര്യപ്പെടുന്നില്ലെന്നാണ് അഭിപ്രായപ്പെടുന്നത്. അതേസമയം പതുമകളില്‍ താല്‍പര്യമുള്ള ഭക്ഷണപ്രേമികളുടെ ഒരു ചെറിയ വിഭാഗം ഇത് രുചിച്ച്‌ നോക്കാനുള്ള ആഗ്രഹവും അറിയിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക