മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസില്‍ അന്വേഷണം ലഹരിമരുന്ന് ഉപയോക്താക്കളിലേക്ക് കൂടി നീളുന്നു. സൈജുവിന്റെ ഫോണിലെ രഹസ്യ ഫോള്‍ഡറില്‍ സൂക്ഷിച്ചിരുന്ന ദൃശ്യങ്ങളില്‍ ഉളള യുവതികളിലേക്കും യുവാക്കളിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുന്നത്. അന്വേഷണ സംഘം ഇവരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യല്‍ ആരംഭിച്ചു.

രഹസ്യമായി നടത്തിയ ലഹരിപ്പാര്‍ട്ടികളെ കുറിച്ചും സൈജുവിന്റെ മറ്റു ബന്ധങ്ങളെകുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ലഹരിമരുന്ന് ഉപയോഗിക്കുന്നതായി ദൃശ്യങ്ങളില്‍ വ്യക്തമായ ആളുകളെയാണ് ആദ്യം വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യലില്‍ കേരളത്തിലേക്കു ലഹരി കടത്തുന്നവരുടെ വിവരവും പോലീസിന് ലഭിച്ചു്. ഒന്‍പതോളം കേസുകളാണ് നിലവില്‍ സൈജുവിനെതിരെ ചുമത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇയാളുടെ ചാറ്റുകളില്‍ ലഹരി ഉപയോഗത്തെ കുറിച്ചുളള കൃത്യമായ വിവരങ്ങളുണ്ട്. ‘അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയിനിന്നതാണ്…’ എന്നാണ് ഒരു ചാറ്റില്‍. ഇതില്‍ പറയുന്ന ‘സാധനം’ ഗുരുതരപ്രത്യാഘാതങ്ങളുണ്ടാക്കുന്ന രാസലഹരി പദാര്‍ഥമായ എംഡിഎംയാണെന്നു സൈജു ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. ഇതോടെയാണ് ലഹരി ഇടപാടുകളില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ തീരുമാനിച്ചു .ഇതു സംബന്ധിച്ച്‌ അന്വേഷണ സംഘം നിയമോപദേശവും തേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക