വിവാഹിതയായ ഒരു സ്ത്രീക്ക്, സ്വന്തം ഭര്‍ത്താവ് സെക്സ് ആവശ്യപ്പെടുമ്ബോള്‍ നിഷേധിക്കാന്‍ അവകാശമുണ്ടോ? അടുത്തിടെ പൂര്‍ത്തിയായ അഞ്ചാം ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ വളരെ പ്രസക്തമായൊരു ചോദ്യം ഇതായിരുന്നു. അങ്ങനെ ചെയ്യാന്‍ അവര്‍ക്ക്, ക്ഷീണം, മൂഡ് ഇല്ലായ്മ, ഭര്‍ത്താവുമായുള്ള അസ്വാരസ്യം, അയാള്‍ക്ക് ഗുഹ്യരോഗങ്ങളുണ്ട് എന്ന സംശയം, ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം തുടങ്ങി കാരണങ്ങള്‍ പലതുണ്ടാവാം.

വ്യക്തിപരമായ കാരണത്താല്‍ ഭര്‍ത്താവിന് സെക്സ് നിഷേധിക്കാന്‍ വിവാഹിതയായ ഒരു സ്ത്രീക്ക് അവകാശമുണ്ടോ എന്ന ചോദ്യം കേരളീയ സമൂഹത്തില്‍ വിവാഹിതരായവരോട് ഈ സര്‍വേ ചോദിച്ചപ്പോള്‍, അതിനോട് അനുകൂലമായി പ്രതികരിച്ചവരില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരഷന്മാരാണ്. വിവാഹിതരായ പുരുഷന്മാരില്‍ 75 % പേരും അങ്ങനെ ചെയ്യാന്‍ ഭാര്യക്ക് അവകാശമുണ്ട് എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ സമാനമായി പ്രതികരിച്ചത് 72 % വിവാഹിതകള്‍ മാത്രമാണ്. അതേസമയം, അവരില്‍ 84 % പേരും, ക്ഷീണമാണ് കാരണമെങ്കില്‍ സ്ത്രീക്ക് സെക്സ് നിഷേധിക്കാന്‍ അവകാശമുണ്ട് എന്ന രീതിയിലും പ്രതികരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, ഭാര്യ സെക്സ് നിഷേധിച്ചാല്‍ മറ്റൊരു സ്ത്രീയെ സെക്സിനായി സമീപിക്കാം എന്നാണ് കേരളത്തിലെ വിവാഹിതരായ പുരുഷന്മാരില്‍ 13.4% പേരും വിശ്വസിക്കുന്നത്. 24.6% കരുതുന്നത് അതിന്റെ പേരില്‍ ഭാര്യയോട് ദേഷ്യപ്പെടാനും, മര്‍ദ്ദിക്കാനും അവകാശമുണ്ട് എന്നാണ്. ഈ സാഹചര്യത്തില്‍ ഭാര്യയുമായി ബലപ്രയോഗത്തിലൂടെ സെക്സില്‍ ഏര്‍പ്പെടാനും ഭര്‍ത്താവിന് അവകാശമുണ്ട് എന്നുപോലും അവര്‍ കരുതുന്നു. വിവാഹിതരായ പുരുഷന്മാരില്‍ 9.2 % പേര്‍ സെക്സ് നിഷേധിക്കപ്പെടുമ്ബോള്‍ ഭാര്യയെ ബലപ്രയോഗത്തിലൂടെ പ്രാപിക്കാന്‍ ശ്രമിക്കാറുണ്ട് എന്നും സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നു.

ഈ സര്‍വേയിലെ തന്നെ മറ്റു ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്, സെക്സില്‍ ഏര്‍പ്പെടാന്‍ വിസമ്മതിക്കുന്ന ഭാര്യയെ മര്‍ദ്ദിക്കാന്‍ ഭര്‍ത്താവിന് അവകാശമുണ്ട് എന്ന് കരുതുന്നത് പുരുഷന്‍മാരെക്കാള്‍ ഏറെ സ്ത്രീകളാണ് എന്നാണ്. വിവാഹിതരായവരില്‍ 13 % സ്ത്രീകളാണ് അങ്ങനെ വിശ്വസിക്കുന്നത്. അതേസമയം വിവാഹിതരായ പുരുഷന്മാരില്‍ 10.4 % മാത്രമേ അങ്ങനെ കരുതുന്നുള്ളൂ. ഇതേ അഭിപ്രായമുള്ള അവിവാഹിതരായ സ്ത്രീകളുടെ എണ്ണം വിവാഹിതരെക്കാള്‍ കുറവാണ്. 8.1 % അവിവാഹിതകള്‍ മാത്രമേ അങ്ങനെ അഭിപ്രായപ്പെടുന്നുള്ളൂ.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക