കോഴിക്കോട്: കൊടുവള്ളിയില്‍ സ്വര്‍ണ്ണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ സ്ത്രീ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല അപഹരിച്ച്‌ കടന്നു കളഞ്ഞതായി പരാതി. ബുധനാഴ്ച വൈകീട്ട് അഞ്ചേ കാലോടെ കൊടുവള്ളി ആലികുഞ്ഞി ജ്വല്ലറിയിലാണ് സംഭവം.

പര്‍ദ്ദ ധരിച്ചെത്തിയ സ്ത്രീ രണ്ടര പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് ആവശ്യപ്പെട്ടത്. മാല തെരഞ്ഞെടുക്കുന്നതിനിടെ സെയില്‍സ്മാന്റെ ശ്രദ്ധ തിരിച്ച്‌ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ ചെയിന്‍ കയ്യിലാക്കി തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയായിരുന്നുവെന്ന് കടയുടമ അസ്മല്‍ പറയുന്നു. രണ്ടര പവന്‍ സ്വര്‍ണ്ണ ചെയിന്‍ തെരഞ്ഞെടുക്കുകയും കയ്യില്‍ മുഴുവന്‍ പണവുമില്ലെന്നും പിന്നീട് വരാമെന്നുമറിയിച്ച്‌ രക്ഷപ്പെടുകയുമായിരുന്നു എന്നുമാണ് ഉടമ കൊടുവള്ളി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പിന്നീട് കടയിലെ സി.സി ടി.വി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം കടയുടമയുടെ ശ്രദ്ധയില്‍പ്പെടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മലപ്പുറം ജില്ലയിലെ ഭാഷാശൈലിയിലാണ് തട്ടിപ്പ് നടത്തിയ സ്ത്രീയുടെ സംസാരമെന്നാണ് മനസിലായതെന്ന് കടയുടമ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്ബ് സമാന രീതിയിലുള്ള മോഷണം താഴെ കൊടുവള്ളിയിലെ റൂബി ഗോള്‍ഡിലും നടന്നിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക