ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുല്‍ ഗാന്ധി ഷൂലേസ് കെട്ടാന്‍ ആവശ്യപ്പെട്ടു എന്ന വ്യാജപ്രചാരണം നടത്തിയ ബിജെപി നേതാവ് അമിത് മാളവ്യയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജിതേന്ദ്ര സിംഗ് അല്‍വാര്‍. മുന്‍ കേന്ദ്രമന്ത്രിയെക്കൊണ്ട് രാഹുല്‍ ഷൂലേസ് കെട്ടിച്ചുവെന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളില്‍ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ഇതിനെതിരെയാണ് ജിതേന്ദ്ര സിംഗ് രംഗത്തെത്തിയിരിക്കുന്നത്.

20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാഹുല്‍ ഗാന്ധി ജിതേന്ദ്ര സിംഗിന്റെ ദേഹത്ത് തട്ടി നിലത്തേക്ക് ചൂണ്ടിക്കാണിക്കുന്നത് കാണാം. തുടര്‍ന്ന് അദ്ദേഹം കുനിഞ്ഞ് ഷൂലേസ് കെട്ടുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ രാഹുല്‍ ഗാന്ധി തന്റെ ഷൂലേസ് അഴിഞ്ഞുകിടക്കുന്നതാണ് ചൂണ്ടിക്കാണിച്ചതെന്നും അത് കെട്ടാനായി കുനിയുമ്ബോള്‍ അദ്ദേഹം അവിടെ നില്‍ക്കുകയായിരുന്നുവെന്നും ജിതേന്ദ്ര സിംഗ് വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒന്നുകില്‍ ട്വീറ്റ് ഡിലീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധിയോട് മാപ്പ് പറയണം അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബിജെപി ഐടി സെല്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസും വിമര്‍ശിച്ചു. ഈ ചെറിയ കാര്യം തെറ്റായി ചിത്രീകരിച്ച്‌ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചതിന് ബിജെപി നേതാവ് മാപ്പ് പറയണമെന്നും കോണ്‍ഗ്രസും ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക