ന്യൂഡല്‍ഹി : വി മുരളീധരന് പകരം കെ മുരളീധരന്‍!പാര്‍ലമെന്റിലെ ആര് ആരൊക്കെ എന്നറിയാന്‍ തയാറാക്കിയ ‘ഹു ഈസ് ഹു’ കൈപ്പുസ്തകത്തിലാണ് ഈ തെറ്റ്. പാര്‍ലമെന്ററികാര്യ സഹമന്ത്രിയുടെ ചിത്രം മാറിപ്പോയി എന്നതാണ് വസ്തുത. മന്ത്രി വി. മുരളീധരന്റെ ചിത്രത്തിനു പകരം കോണ്‍ഗ്രസ് അംഗം കെ. മുരളീധരന്റെ ചിത്രം ഉള്‍പ്പെടുത്തിയാണ് കൈപ്പുസ്തകം തയാറാക്കിയത്.

ഈ പിഴവില്‍ വിദേശകാര്യമന്ത്രാലയം അന്വേഷണവും നടത്തും. ചെറുതെങ്കിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായതെന്നാണ് വിലയിരുത്തല്‍. മന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് വി.മുരളീധരന്റെ വിലാസത്തിനും ഫോണ്‍ നമ്ബറുകള്‍ക്കുമൊപ്പം കെ. മുരളീധരന്റെ ചിത്രം കൊടുത്തിരിക്കുന്നത്. എംപിമാര്‍ക്കു വിതരണം ചെയ്ത ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞത്. എല്ലാവരോടും പുസ്തകം തിരിച്ചു വാങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക