തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയ നായികയാണ് സാമന്ത. നേരത്തെ താരം വാര്‍ത്തകളില്‍ നിറഞ്ഞത് നടന്‍ നാഗ ചൈതന്യയുമായുള്ള വേര്‍പിരിയല്‍ പ്രഖ്യാപിച്ചതോടെയാണ്. നിലവില്‍ നടി ബോളിവുഡിലേക്കും ഹോളിവുഡിലേക്കും ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ്. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് താരത്തിന്റെ പഴയൊരു വിഡിയോ ആണ്. ഭക്ഷണത്തേക്കാള്‍ പ്രധാന്യം സെക്‌സിന് നല്‍കുന്നുണ്ടെന്ന് വ്യക്തമാക്കുകയാണ് താരം.

2017 ലെ ഒരു ഇന്റര്‍വ്യൂ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. പരിപാടിയിലെ റാപ്പിഡ് ഫയര്‍ റൗണ്ടിലാണ് സെക്‌സില്‍ നിന്നും ഫുഡില്‍ നിന്നും ഒന്നു തെരഞ്ഞെടുക്കാന്‍ ചോദ്യം വരുന്നത്. തുടര്‍ന്ന് ആദ്യം കുറച്ച്‌ മടിച്ചെങ്കിലും അവസാനം സെക്‌സ് തെരഞ്ഞെടുക്കുകയായിരുന്നു നടി. ഒരു ദിവസം ഭക്ഷണമില്ലാതെ ഇരിക്കാനാവും പക്ഷേ സെക്‌സ് ഇല്ലാതെ പറ്റില്ല എന്നാണ് വിഡിയോയില്‍ പറയുന്നത്. എന്തായാലും വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആമസോണ്‍ പ്രൈം സീരീസായ ദി ഫാമിലി മാന്‍ 2ല്‍ അഭിനയിച്ചതോടെ ബോളിവുഡിലും താരം തന്റെ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. താരത്തിന്റെ കഥാപാത്രം നിരൂപകപ്രശംസയും ഏറ്റുവാങ്ങിയിരുന്നു. അതിനു പിന്നാലെ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക