കൊച്ചി : മലയാള സിനിമയിലെ ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരോട് നേരിട്ട് ഹാജരാകാന്‍ ആദായനികുതി വകുപ്പിന്റെ നോട്ടീസ്. വരുമാനവും നിലവിലെ സമ്ബത്തും തമ്മിലുള്ള കണക്കുകള്‍ ഒത്തുചേരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് ആദായനികുതി വകുപ്പിന്റെ നീക്കം. താരങ്ങള്‍ക്ക് നല്‍കുന്ന പ്രതിഫലം വിതരണാവകാശത്തില്‍ ഉള്‍പ്പെടുത്തുന്നതോടെ വലിയ തോതില്‍ ആദായ നികുതി തട്ടിപ്പ് നടക്കുന്നതായും വകുപ്പ് കണ്ടെത്തി.

രേഖകള്‍ സഹിതം ഹാജരാകാനാണ് നോട്ടീസ്. അതേസമയം, മറ്റു നിര്‍മാതാക്കളായ പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ബാബു എന്നിവരുടെ ഓഫിസിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ റെയ്ഡ് ആരംഭിച്ചു. നേരത്തേ, മലയാള സിനിമാ നിര്‍മാതാക്കളുടെ ഓഫീസുകളില്‍ ആദായ നികുതി വകുപ്പിന്റെ തെരച്ചില്‍ നടത്തിയിരുന്നു. ആന്റണി പെരുമ്ബാവൂര്‍, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ കൊച്ചിയിലെ ഓഫീസുകളിലാണ് തെരച്ചില്‍. ആദായ നികുതി വകുപ്പ് ടിഡിഎസ് വിഭാഗമാണ് തെരച്ചില്‍ നടത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഒടിടി പ്ലാറ്റ്‌ഫോം വഴിയുള്ള സിനിമാ പ്രദര്‍ശനവുമായി ബന്ധപ്പെട്ടാണ് നിലവില്‍ ആദായ നികുതി വകുപ്പ് തെരച്ചില്‍ നടത്തുന്നത്. കോവിഡിനെ തുടര്‍ന്ന് മൂവരുടേയും നിര്‍മാണ കമ്ബനികള്‍ ഒടിടി പ്ലാറ്റ് ഫോം വഴിയാണ് സിനിമാ റിലീസ് ചെയ്തിരുന്നത്. ഓടിടി കമ്ബനികളുമായുള്ള ഇവരുടെ സാമ്ബത്തിക ഇടപാടുകള്‍ ആദായ നികുതി വകുപ്പ് അന്വേഷിക്കുന്നുണ്ട്. മൂന്ന് നിര്‍മാണ കമ്ബനികള്‍ നടത്തിയ സാമ്ബത്തിക ഇടപാടുകളുടെ രേഖകള്‍ പരിശോധിച്ചു വരികയാണ്. സിനിമകള്‍ ഒടടി പ്ലാറ്റ് ഫോമുകള്‍ക്ക് വിറ്റതിന് കൃത്യമായി നികുതിയടച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക