പാലക്കാട്: പട്ടിയെ പിടിക്കാന്‍ റെഡിയാണോ… എങ്കില്‍ മാസം 16000 രൂപ ശമ്ബളമായി കിട്ടും. മൃഗസംരക്ഷണ വകുപ്പാണ് പട്ടിയെ പിടിക്കാന്‍ ആളിനെ തേടി പരസ്യം നല്‍കിയിരിക്കുന്നത്. 20 ഒഴിവുകളാണുള്ളത്. തെരുവുപട്ടികളെ വന്ധ്യംകരിക്കുന്ന പദ്ധതിയിലേക്കാണ് നിയമനം. മുന്‍കാലങ്ങളില്‍ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ പരാതി ഒഴിവാക്കാനായിട്ടാണ് ഇത്തവണ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി പരസ്യം നല്‍കിയത്.

സ്ത്രീകള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അപേക്ഷിക്കാന്‍ കഴിയില്ല. ശാരീരിക ക്ഷമതയുള്ള പുരുഷന്മാ‌രെ തന്നെ വേണമെന്ന് പ്രത്യേകം പറയുന്നുണ്ട്. ഡോഗ് ക്യാച്ചിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്കാണ് മുന്‍ഗണന. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരുടെ അഭാവത്തില്‍ മറ്റുള്ളവരെ പരിഗണിക്കും. ഫോണ്‍: 0491 2505204

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക