കാഞ്ഞിരപ്പള്ളി: ചിറ്റടിയില്‍ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിലൂടെ കയറിയിറങ്ങി. ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ടു പേര്‍ക്കു കൂടി പരിക്കേറ്റു.

കാഞ്ഞിരപ്പള്ളിയില്‍ നിന്ന് വന്ന സ്വകാര്യ ബസില്‍ കയറാന്‍ ശ്രമിക്കവെയാണ് ചിറ്റടി വയലിപറമ്പില്‍ ലില്ലിക്കുട്ടി(56)യുടെ കാലിലൂടെ ബസ് കയറിയത്. ഇവരുടെ നില ഗുരുതരമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുംവഴി ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോയും പാറത്തോടിന് സമീപം മറിഞ്ഞു. അപകടത്തില്‍ ബസ് കണ്ടക്ടര്‍ കോരുത്തോട് എലവുപാറയില്‍ എബിന്‍ സെബാസ്റ്റിയന്‍ (36), ബസ് യാത്രക്കാരന്‍ കോരുത്തോട് മടുക്ക സ്വദേശി പി.ആര്‍. വിജയ(50)നും പരിക്കേറ്റു.

അപകടത്തില്‍ വിജയന്റെ ഇടതു കൈയിലെ തള്ളവിരലറ്റു. ലില്ലിക്കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്തനാട് സ്വദേശി ബാബുവിന്റെ ഓട്ടോറിക്ഷയാണ് അപകടത്തില്‍പ്പെട്ടത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക