കോഴിക്കോട്: ( 27.11.2021) വടകര റസ്‌റ്റ്‌ ഹൗസില്‍ പൊതുമരാമത്ത് മന്ത്രി പി എ മന്ത്രി മുഹമ്മദ്‌ റിയാസിന്റെ മിന്നല്‍ പരിശോധന. പരിസരത്ത് നിന്ന് ഒഴിഞ്ഞ മദ്യക്കുപ്പികള്‍ മന്ത്രി നേരിട്ട് പിടിച്ചെടുത്തു. മാലിന്യക്കൂമ്ബാരം കൊണ്ട് നിറഞ്ഞ നിലയിലായിരുന്നു പരിസരം.

Photo curtsey: kvartha

ശനിയാഴ്ച രാവിലെയായിരുന്നു മന്ത്രിയുടെ മിന്നല്‍ പരിശോധന. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയറോട് മന്ത്രി ആവശ്യപ്പെട്ടു. അടുത്തിടെ പല ഗവ. റസ്റ്റ്, ഗസ്റ്റ് ഹൗസുകളിലും മന്ത്രിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധനകള്‍ നടന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക