കൊച്ചി: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ക്വട്ടേഷന്‍ സംഘതലവന്‍ അനസ് പെരുമ്ബാവൂരിലേക്കും നീളുന്നുവെന്ന് സൂചന. ചെര്‍പ്പുളശ്ശേരിയിലെ കൊട്ടേഷന്‍ സംഘത്തലവന്‍ ചരല്‍ ഫൈസലിന് ഗുണ്ട നേതാവ് അനസ് പെരുമ്ബാവൂരുമായി അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു.

എറണാകുളത്ത് പ്രവേശന വിലക്കുള്ള അനസിന് ചെര്‍പ്പുളശ്ശേരിയില്‍ താമസ സൗകര്യം ഒരുക്കിയത് ചരല്‍ ഫൈസലായിരുന്നു. ഇയാള്‍ക്ക് ഇവിടെ താമസസൊകര്യമൊരുക്കിയത് ഫൈസല്‍ ആണെന്ന് ഹോട്ടല്‍ ജീവനക്കാരും സ്ഥിരീകരിച്ചിട്ടുണ്ട്. കാപ്പ ചുമത്തിയുള്ള ശിക്ഷക്ക് ശേഷം മാര്‍ച്ച്‌ മാസത്തിലാണ് അനസ് ചെര്‍പ്പുളശ്ശേരിയില്‍ എത്തിയത്. ഇവര്‍ തമ്മില്‍ നടത്തിയ ഇടപാടിന്റെ വിശദാംശങ്ങളും പൊലീസ് ശേഖരിക്കും. കൂടുതല്‍ ക്വട്ടേഷന്‍ സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നലെയാണ് രാമനാട്ടുകരയ്ക്കടുത്ത് പുളിഞ്ചോട് ബോലേറോ ജീപ്പ് ലോറിയിലിടിച്ച്‌ തകര്‍ന്ന് അഞ്ച് യുവാക്കള്‍ മരിച്ചത്. മലപ്പുറം പാണ്ടിക്കാട് നിന്ന് കോഴിക്കോട് നാദപുരത്തേക്ക് സിമന്‍റ് കയറ്റി വന്ന ലോറിയുമായി ഇവര്‍ സഞ്ചരിച്ച വാഹനം നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. പാലക്കാട് ചെര്‍പുളശേരി സ്വദേശികളായ മുഹമ്മദ്‌ ഷഹീര്‍, നാസര്‍, താഹിര്‍ഷാ , അസ്സൈനാര്‍ , സുബൈര്‍ എന്നിവരാണ് മരിച്ചത്. ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഇന്നോവ കാറിലുണ്ടായിരുന്ന ആറ് പേരെ പൊലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. ആ വാഹനത്തില്‍ ഉണ്ടായിരുന്ന ചെര്‍പ്പുളശ്ശേരി സ്വദേശി ചരല്‍ ഫൈസല്‍ എന്നയാളുടെ സഹായികളാണ് മരിച്ചവര്‍.

കൊടുവളളിയില്‍ നിന്നുളള സംഘത്തില്‍ നിന്ന് സ്വര്‍ണം കവര്‍ച്ച ചെയ്യുകയായിരുന്നു ചെര്‍പുളശേരിയില്‍ നിന്നുളള സംഘത്തിന്‍റെ ലക്ഷ്യം. കൊടുവളളി സ്വദേശി മെയ്തീന്‍റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്. കസ്റ്റംസ് സ്വര്‍ണം പിടികൂടിയതോടെ കൊടുവളളിയില്‍ നിന്നുളള സംഘം മടങ്ങി. ഇവരുടെ പക്കല്‍ സ്വര്‍ണമുണ്ടെന്ന ധാരണയില്‍ ചെര്‍പുളശേരി സംഘം പിന്തുര്‍ന്നു. എന്നാല്‍ ഇവരുടെ പക്കല്‍ സ്വര്‍ണമില്ലെന്ന വിവരം കിട്ടിയതോടെ ചെര്‍പുളശേരി സംഘം മടങ്ങുന്ന വഴിയായിരുന്നു അപകടം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക