കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണക്കടത്തിന് സഹായിച്ച കേസിൽ കസ്റ്റംസ് സൂപ്രണ്ട് അറസ്റ്റിൽ. പി മുനിയപ്പയെ ആണ് പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 4,95,000 രൂപ പിടിച്ചെടുത്തു. 320 ഗ്രാം സ്വർണവും കണ്ടെത്തിയിട്ടുണ്ട്. നാല് യാത്രക്കാരുടെ പാസ്പോർട്ടുകളും ചില വിലപിടിപ്പുള്ള വസ്തുക്കളും പിടിച്ചെടുത്തു.

ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിലാണ് തെളിവുകൾ സഹിതം ഇയാളെ പിടികൂടിയത്. സ്വർണം കടത്തിയെന്ന് ആരെങ്കിലും പറഞ്ഞാൽ ഇവരിൽനിന്ന് സ്വർണം ഇയാൾ വാങ്ങും. അവരുടെ പാസ്‌പോർട്ടുകളും വാങ്ങും. കേസ് ഒത്തുതീർപ്പാക്കാമെന്ന് വാഗ്ദാനം നൽകിയാണ് പിന്നീടുള്ള ഇയാളുടെ നീക്കങ്ങൾ.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക